മിമിക്രിക്കാരില്‍ വിഷമുള്ളത് ഒന്നോ രണ്ടോ പേര്‍ക്ക്; ബിനു അടിമാലിയെ ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ വായിനോക്കി ഇരിക്കേണ്ടി വരും; സ്റ്റാര്‍ മാജിക്കില്‍ സംഭവിച്ചത് മനപൂര്‍വമെന്ന് സന്തോഷ് പണ്ഡിറ്റ്

613

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഷോയാണ് സ്റ്റാര്‍ മാജിക്. സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ഷോ. ഇടയ്ക്ക് നിര്‍ത്തിവെച്ച ഷോ വീണ്ടും ശക്തമായി തന്നെ തിരിച്ചെത്തുകയായിരുന്നു. പഴയ സ്റ്റാര്‍ മാജിക്കില്‍ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചത് വൈറലായിരുന്നു. എന്നാല്‍ അത് തന്നെ മനപൂര്‍വ്വം ചൊറിഞ്ഞതാണ് എന്ന് അന്ന് തന്നെ പണ്ഡിറ്റ് ആരോപിക്കുകയും ചെയ്തിരുന്ന.

മുന്‍പൊരിക്കല്‍ ഇന്ത്യ ഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ സിനിമയിലെ ‘പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ജീവിതം’ എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് പറഞ്ഞ് സ്റ്റാര്‍ മാജിക് ഷോയില്‍ ചൊറിയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാന്‍ പറ്റില്ല, മനപൂര്‍വ്വം ചെയ്തതാണ്. അവര് പറഞ്ഞ കാര്യത്തിന് ഞാന്‍ വിശദീകരണം നല്‍കാന്‍ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാന്‍ ഉപയോഗിച്ചു. ചിലപ്പോള്‍ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു അനുഭവപ്പെട്ടത്.

Advertisements

ടെലിവിഷനിലെ നല്ലൊരു നല്ല എന്റര്‍ടൈനിങ് ആയ പ്രോഗ്രാം തന്നെയാണ് സ്റ്റാര്‍ മാജിക്. എനിക്ക് അതില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല. പക്ഷെ ചിലപ്പോള്‍ കൈവിട്ടു പോയേക്കാം. എന്നാല്‍ തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നു. അത് ചെയ്തില്ല. അല്ലെങ്കില്‍ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കി സംപ്രേക്ഷണം ചെയ്യാമായിരുന്നു. അതും ചെയ്തില്ല. അതുകൊണ്ട് ആണ് ഞാന്‍ പറഞ്ഞത് മനപൂര്‍വ്വമാണ് എന്ന്.

ALSO READ- മഞ്ജു വാരിയർ കാരണം ഷൂട്ടിംഗ് മുടങ്ങി, നഷ്ടം അനുഭവിച്ചത് നടൻ മുരളിയും; ചിത്രം പുറത്ത് വന്നതോടെ ദേഷ്യം ഇരട്ടിച്ചു, അത് മരണം വരെയുണ്ടായിരുന്നു; വെളിപ്പെടുത്തൽ

മിമിക്രിക്കാരോട് എനിക്ക് ഒരു ദേഷ്യവും ഇല്ല, എന്നാല്‍ അതില്‍ ചിലര്‍ എന്നെ മനപൂര്‍വ്വം ചൊറിയാന്‍ വരാറുണ്ട്. 2017 ല്‍ ഒരു ഷോയില്‍ അത് പോലെ ഒരു ദുരനുഭവം ഉണ്ടായി. അതുകൊണ്ട് ഈ ഷോയിലേക്ക് വിളിച്ചപ്പോള്‍ തന്നെ എനിക്ക് താത്പര്യ കുറവ് ഉണ്ടായിരുന്നു. താത്പര്യമില്ല, മിമിക്രിക്കാര്‍ ചൊറിയും എന്ന് പറഞ്ഞപ്പോള്‍, സന്തോഷ് പണ്ഡിറ്റിനെ ചൊറിയാനുള്ള പ്രോഗ്രാം അല്ല ഇത് എന്ന് അവര്‍ പറഞ്ഞിരുന്നു.

അതേസമയം, നൂറ് മിമിക്രിക്കാരെ എടുത്താല്‍ അതില്‍ ഒന്നോ രണ്ടോ പേര്‍ക്കാണ് വിഷമുള്ളത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകാര്‍ വിളിക്കുന്നത് കൊണ്ട് ആണ് അവര്‍ ജീവിച്ചു പോകുന്നത്. ചാനലുകള്‍ വേണ്ട എന്ന് പറഞ്ഞാല്‍ ഇവര്‍ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരും. എനിക്ക് ആ ഗതികേടില്ല. ചാനലുകാരെ നോക്കിയല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററില്‍ ഇറങ്ങിയിട്ടില്ലെങ്കിലും അതിന് ഞാന്‍ വേറെ മാര്‍ഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയത്. എന്നാല്‍ മിമിക്രിക്കാര്‍ മറ്റൊരു നടന്‍ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിധി വിട്ടുള്ള അഹങ്കാരം നല്ലതല്ലെന്നുമാണ് സന്തോഷിന്റെ വാക്കകുള്‍.

Advertisement