റിലീസായി മൂന്ന് ആഴ്ച പിന്നിട്ടിട്ടും കളക്ഷന്‍ യാതൊരു കുറവുമില്ലാതെ മിഖായേല്‍ യാത്ര തുടരുകയാണ്.
Advertisements
നിവിന്‍ പോളി ഹനീഫ് അദേനി കൂട്ടുകെട്ടില്‍ പിറന്ന ത്രില്ലര്‍ ചിത്രം മിഖായേല്‍ ജനുവരി 18നാണ് തിയറ്ററുകളിലെത്തിയത്.
അന്നു മുതല്‍ ആരംഭിച്ച യാത്ര ജനുവരിയും കഴിഞ്ഞ് ഇപ്പോള്‍ ഫെബ്രുവരിയില്‍ എത്തി നില്ക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.
ആദ്യത്തെ ചിത്രങ്ങളിലെ ഹിറ്റടിക്കാന്‍ ഹനീഫ് അദേനിയും കൊച്ചുണ്ണിയിലെ വിജയം ആവര്‍ത്തിക്കാന്‍ നിവിനും എത്തിയിരിക്കുകയാണെന്നാണ് ഈ യാത്ര കാണിച്ചുതരുന്നത്.
Advertisement