അവതരിപ്പിക്കുന്ന ഓരോ വേഷവും അത് എത്ര ചെറുതാണെങ്കില്‍ പോലും അതില്‍ പൂര്‍ണത കൈവരിക്കുവാന്‍ സാധിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും ഒരു സ്വപ്നമാണ്.
സ്വപ്നതുല്യമായ ആ ഒരു പൂര്‍ണത തന്റെ എല്ലാ കഥാപാത്രങ്ങളിലും തീര്‍ക്കുന്ന ഒരു അതുല്യ നടനാണ് സിദ്ധിഖ്. അതിനുള്ള ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ഇന്നലെ തീയറ്ററുകളില്‍ എത്തിയ മിഖായേലിലെ ജോര്‍ജ് പീറ്റര്‍ എന്ന സൈക്കോ കഥാപാത്രം.
സ്നേഹപൂര്‍ണമായ സംസാരത്തില്‍ ഉള്ളിലൊളിപ്പിച്ച ചെകുത്താനെ പുറത്തെടുക്കുന്ന ആ അഭിനയശൈലി ഓരോ അഭിനേതാവിനും ഒരു പാഠമാണ്.
മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീകൂടെ പോരും നിന്‍ ജീവിത ചെയ്തികളും സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ…’
തന്റെ പ്രശ്നം എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടു പോലും മനശാസ്ത്രജ്ഞന്റെ മുന്‍പില്‍ പോകാനുള്ള ആ ഒരു പ്രത്യേക മനസ്സും അവിടെ നടത്തിയ ഡയലോഗുകളുമെല്ലാം ആ കഥാപാത്രത്തെ ഏറെ നെഞ്ചിലാഴ്ത്താന്‍ പ്രേക്ഷകരെ സഹായിച്ചു എന്നതാണ് സത്യം.
ഇമോഷണല്‍ രംഗങ്ങളിലെ പ്രകടനം പിന്നെ എടുത്തു പറയേണ്ട ആവശ്യമേയില്ല. പ്രേക്ഷകന്റെ കണ്ണും നിറക്കുന്ന അഭിനേതാവാണ് അദ്ദേഹം.
വിജയ് സൂപ്പറും പൗര്‍ണ്ണമിയും, എന്റെ ഉമ്മാന്റെ പേര്, ഒടിയന്‍ എന്നിങ്ങനെ ഈ അടുത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ഗെറ്റപ്പിലും അഭിനയത്തിലും ഞെട്ടിച്ച സിദ്ധിഖിന്റേതായി ഇനിയും ഏറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.