നോവിന്റെ കായല്‍ക്കരയില്‍; ട്രെന്‍ഡിംഗില്‍ കുതിച്ചുയര്‍ന്ന് മിഖായേലിലെ വീഡിയോ ഗാനം

81

തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി നിവിന്‍ പോളി ചിത്രം മിഖായേല്‍ മുന്നേറുകയാണ്. ഹനീഫ് അദേനിയുടെ
സംവിധാനത്തില്‍ നിവിന്‍ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ് ആക്ഷന്‍ പരിവേഷത്തില്‍ എത്തിയ ചിത്രം ഫാമിലി ഓഡിയന്‍സും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisements

ചിത്രത്തിലെ മനോഹരമായ ഗാനം ഇന്നലെ പുറത്തിറങ്ങി. നോവിന്റെ കായല്‍ക്കരയില്‍ എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പുറങ്ങിയത്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.

പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മൂന്നു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ആറാമതുണ്ട് ഈ ഗാനം. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്‍ക്കുന്ന സഹോദരനായാണ് നിവിന്‍പോളി മിഖായേല്‍ എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ഗ്രേറ്റ് ഫാദര്‍’ പോലെ പോലെ തന്നെ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രം തന്നെയാണിതും.

മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.

Advertisement