ഒരു ഐഫോണിലാണ് നിങ്ങളാ സിനിമ മുഴുവൻ ചിത്രീകരിച്ചതെന്ന് പലർക്കുമറിയില്ല! മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ ചന്ദ്രു സെൽവരാജിന് ആശംസ അറിയിച്ച് മഞ്ജു വാര്യർ

182

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചന്ദ്രു സെൽവരാജാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടിയത്. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതിനാണ് ചന്ദ്രു സെൽവരാജിന് പുരസ്‌കാരം കിട്ടിയത്.

കയറ്റം സിനിമ മുഴുവനായും ഐഫോൺ ഉപയോഗിച്ചാണ് ചന്ദ്രു സെൽവരാജ് ഷൂട്ട് ചെയ്തിരിക്കുന്നത്. സെൽവരാജിന് ആശംസകളറിയിച്ച് മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

Advertisements

ALSO READ

അണിഞ്ഞൊരുങ്ങി നടക്കാത്ത കാരണം വീണയെ ഏട്ടന് ഇഷ്ടമാണ്! ഞാൻ ഒരുങ്ങാതിരിയ്ക്കുന്നതാണ് ഏട്ടനിഷ്ടം, ഒന്നിച്ചു പോകുമ്പോ ലിപ്സ്റ്റിക്കൊക്കെ ഏട്ടൻ തുടപ്പിക്കും : മൃദുല വിജയ്

”കയറ്റ’ത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പ്രിയപ്പെട്ട ചന്ദ്രു സെൽവരാജിന് അഭിനന്ദനങ്ങൾ. ഒരു ഐഫോണിലാണ് നിങ്ങളാ സിനിമ മുഴുവൻ ചിത്രീകരിച്ചതെന്ന് പലർക്കുമറിയില്ല.

മാധ്യമത്തേക്കാൾ കഴിവിനാണ് പ്രാധാന്യമെന്ന് നിങ്ങൾ തെളിയിച്ചു. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു സോഷ്യൽമീഡിയയിൽ കുറിച്ചിരിയ്ക്കുന്നത്.

ബെസ്റ്റ് കളറിസ്റ്റുള്ള പുരസ്‌കാരവും കയറ്റം സിനിമയുടെ ലിജു പ്രഭാകറിന് ലഭിച്ചത്. മന്ത്രി സജി ചെറിയാനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ALSO READ

34 വർഷത്തോളമായി സിനിമയ്‌ക്കൊപ്പമുണ്ട്, ആദ്യത്തെ സംസ്ഥാന പുരസ്‌കാരം : ഈ പുരസ്‌കാരം വലിയ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നതെന്ന് സുധീഷ്

മികച്ച നടി അന്ന ബെൻ, നടൻ ജയസൂര്യ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തു.

അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരവുണ്ട്. മികച്ച നടിയാവാനായി കടുത്ത മത്സരമായിരുന്നു എന്ന് ജൂറി അധ്യക്ഷ സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിമിഷ സജയനായിരിക്കും ഇത്തവണത്തെ പുരസ്‌കാരമെന്നായിരുന്നു റിപ്പോർട്ടുകൾ. കപ്പേളയിലെ അഭിനയത്തിലൂടെ അന്ന ബെന്നായിരുന്നു മികച്ച നടിയായത്.

Advertisement