മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമാരംഗത്തേക്ക് ചേക്കേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് മിയാ ജോര്‍ജ്. നായികയായും സഹനടിയായും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മിയ ജോര്‍ജ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു മിയയുടെ വിവാഹം. കൊച്ചിയിലെ ബിസിനസ്സ് കാരനായ അശ്വന്‍ ആണ് മിയയുടെ ഭര്‍ത്താവ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും. മിയയ്ക്ക് ഒരു ആണ്‍ കുഞ്ഞും പിറന്നിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും മിയ താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നില്ല. ഇക്കാര്യം വളരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു താരം. പിന്നീട് കുഞ്ഞ് പിറന്നതിന് ശേഷമാണ് വിശേഷങ്ങള്‍ താരം പങ്കിട്ടത്.
ഇപ്പോഴിതാ മിയ തന്റെ മോശം അനുഭവങ്ങള്‍ പങ്കിടുകയാണ്. പ്രസവ ശേഷം തനിക്ക് 10 കിലോ കൂടിയിരുന്നു. സ്വഭാവികമായും സംഭവിക്കുന്ന കാര്യമാണല്ലോ അത്. അതൊന്നും കാര്യമായെടുത്തിരുന്നില്ലെന്ന് മിയ പറയുന്നു.
സ്റ്റാര്‍ മാജിക്ക് ഷോയിലേക്ക് പോയത് അതേ രൂപത്തിലായിരുന്നു. ഇനി എങ്ങനെ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യുമെന്നുള്ള ആശങ്കയൊന്നും അന്ന് അലട്ടിയിരുന്നില്ല. പ്രസവം കഴിഞ്ഞാല്‍ നമ്മള്‍ ഉടനെ ഡയറ്റൊന്നും നോക്കില്ലല്ലോ. കുഞ്ഞിനെ ഫീഡ് ചെയ്യണമല്ലോ. അതിനല്ലേ പ്രാധാന്യം കൊടുക്കുന്നതെന്ന് മിയ പറയുന്നു.
പിന്നെ പ്രസവിച്ച സ്ത്രീകള്‍ കുറച്ച് വണ്ണമൊക്കെ വെക്കും, അത് സ്വഭാവികമായൊരു കാര്യമാണ്. വളരെ നാച്ചുലറാണ് അത്. ആള്‍ക്കാര്‍ നേരിട്ട് കണ്ടപ്പോള്‍ വണ്ണം വെച്ചല്ലോയെന്ന് പറഞ്ഞിരുന്നു. കുറേ വണ്ണം വെച്ച് കേട്ടോ എന്ന് പറഞ്ഞവരുണ്ടെന്നും മിയ പറയുകയാണ്.
ഇത് തനിക്കതൊരു കുഴപ്പമുള്ള കാര്യമായിരുന്നില്ല. എല്ലാവര്‍ക്കും അറിയുന്ന ഈയൊരു സില്ലി കാര്യം എന്തിനാണ് ഇങ്ങനെ ഹൈലൈറ്റ് ചെയ്യുന്നതെന്നായിരുന്നു ആലോചിച്ചിരുന്നത് എപ്പോഴും, ഇതെന്തിനാണ് ഇത്ര വലിയ സംഭവമാക്കുന്നത്. ഇക്കാര്യത്തില്‍ ആളുകള്‍ക്കൊരു ബോധവത്ക്കരണം വേണമെന്ന് തോന്നിയിട്ടുണ്ടെന്നും മിയ പറയുകയാണ്.
കൂടാതെ തന്നോട് തടി കൂടിയല്ലോ എന്ന് എന്നോട് ചോദിച്ചതെല്ലാം സ്ത്രീകളായിരുന്നു. മക്കളുള്ളവരൊക്കെയാണ് ചോദിച്ചതെന്നത് ഞെട്ടിച്ചു. നിങ്ങള്‍ പ്രസവിച്ച് 6 മാസമായിരുന്ന സമയത്തെ ഫോട്ടോ ഒന്നെടുത്ത് നോക്കാമോയെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ആരോടും താന്‍ നേരിട്ടൊന്നും ചോദിച്ചില്ല. എന്റെ മനസില്‍ അതുണ്ടായിരുന്നെന്നും മിയ വിശദീകരിച്ചു.
ഭര്‍ത്താവ് അശ്വിനും കുടുംബവും തനിക്ക് കിട്ടിയ ഏറ്റവും വലിയ ബ്ലസിംഗാണ് എന്നും താരം അഭിമുഖത്തില്‍ പറയുന്നു.