തൊലി വെളുപ്പും കാണാൻ മൊഞ്ചും ഇല്ലാത്തവരൊന്നും കലാകാരന്മാരല്ലേ; കുഞ്ഞുങ്ങളെ എല്ലാവരേയും ഒരുപോലെ കാണാത്ത നിങ്ങളൊക്കെ എന്തോന്ന് ജഡ്ജസ്; ഫ്‌ലവേഴ്‌സ് ടോപ്പ് സിങർ വിധികർത്താക്കളെ പൊരിച്ച് സോഷ്യൽ മീഡിയ

336

ഫ്‌ലവേഴ്‌സ് ടിവിയിലെ കുട്ടികളുടെ പാട്ടുപരിപാടിയായ ടോപ് സിങർ എന്ന റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഒരു റിയാലിറ്റി ഷോ മാത്രം ആയിട്ടല്ല, കുട്ടികളുടെയൊക്കെ കളിയും ചിരിയുമൊക്കെ കാണാനായിട്ടാണ് പ്രേക്ഷകർ ഈ പരിപാടിക്ക് മുന്നിലെത്താറുള്ളത്. ഷോയിലെ ജഡ്
ജസായ എം.ജി ശ്രീകുമാർ, എം.ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ എന്നിവരെയും ഇടയ്ക്ക് അതിഥികളായി എത്തുന്ന മുതിർന്ന താരങ്ങളും സംഗീതജ്ഞരുമെല്ലാം പരിപാടിയുടെ മാറ്റ് കൂട്ടുന്നു. കളിയും ചിരിയും മാത്രം നിറഞ്ഞിരുന്ന ഷോയിൽ ഇപ്പോൾ വിവാദം കത്തുകയാണ്. പരിപാടിയിലെ ജഡ്ജസ് കാണിച്ച വിവേചനമാണ് സോഷ്യൽമീഡിയയെ ഇത്തരത്തിൽ ടോപ് സിങറിനെതിരെ തിരിച്ചിരിക്കുന്നത്.

ഒരു റൗണ്ടിൽ പാട്ടു പാടാനെത്തിയ മൂന്ന് കുട്ടികൾക്കിടയിൽ നിന്ന് ഒരു കുട്ടിയെ മാത്രം പാടേ അവഗണിക്കുകയാണ് വിധികർത്താക്കൾ. കൂടാതെ മറ്റുരണ്ട് കുട്ടികളെ കൊഞ്ചിക്കുന്നുമുണ്ട്. ജഡ്ജസ് തങ്ങളുടെ തനിനിറം കാണിച്ചിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. രൂക്ഷമായ വിമർശനമാണ് ഷോയുടെ ഫേ്‌സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertisements

സംഗീതത്തിലും ഇങ്ങനെ വേർതിരിവ് കാണിക്കണോ, ഒരു കുട്ടിയെ മാത്രം മാറ്റി നിർത്തുന്ന വിധികർത്താക്കളെ പത്തല് വെട്ടി അടിക്കുകയല്ലേ വേണ്ടതെന്ന് പലരും ചോദിക്കുന്നു. മാറ്റിനിർത്തപ്പെട്ട കുട്ടി ഒരുപാട് മാനസിക വിഷമം അനുഭവിച്ചുകാണുമെന്നും എന്നാൽ എല്ലാം മറന്നുള്ള കുട്ടിയുടെ പ്രകടനം കാണുമ്പോൾ കണ്ണുനിറയുന്നു എന്നുമാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ.

ALSO READ- ‘റോബിന്റെ ഇത്തരം ഭീഷണികൾ എനിക്ക് കൊള്ളില്ല, ദിൽഷ വിഷയത്തിൽ പുറത്തുള്ളവർ തെറ്റിദ്ധരിക്കപ്പെട്ടതിൽ സങ്കടമുണ്ട്’; തുറന്നുപറഞ്ഞ് ബ്ലെസ്ലി!

ആ കുഞ്ഞിന് ഈ ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന മാനസിക പ്രയാസം എന്ത് മാത്രമാകും…? തൊലി വെളുപ്പും കാണാൻ മൊഞ്ചും ഇല്ലാത്തവരൊന്നും കലാകാരന്മാർ ആകാൻ പാടില്ലേ..? എന്നും കമന്റുകളുണ്ട്. സാമൂഹ്യപ്രവർത്തക ആശ റാണി, ഇൻഫോ ക്ലിനിക്ക് സഹസ്ഥാപകൻ ജിനേഷ് പി.എസ് തുടങ്ങിയവരും മറ്റനേകം സോഷ്യൽമീഡിയ യൂസർമാരും പ്രതിഷേധം പങ്കുവച്ചിട്ടുണ്ട്.

ആശ റാണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘ഫ്‌ലവേഴ്‌സ് ചാനലിൽ ഗായകൻ ശ്രീകുമാറും, സംഗീത സംവിധായകൻ ജയചന്ദ്രനും, ഗായകൻ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോൺസൺ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറെ’ എന്ന ഗാനമാണ് കുട്ടികൾ പാടുന്നത്.

മൂന്ന് കുട്ടികൾ പാടാൻ വരുന്നു. ആ ഷോയുടെ പ്രധാന ആകർഷണം ആയ മിയകുട്ടി മേഘ്‌നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാൾ പ്രേക്ഷകരുളള ഭാഗം.
ആദ്യം പറഞ്ഞ വീഡിയോയിൽ മോൻസൻ കൊടുത്ത ആന്റിക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക്‌ദേവും ഒക്കെ മിയകുട്ടിയേയും മേഘ്‌നകുട്ടിയേയും വാത്സല്യ കൊഞ്ചൽ നടത്തി പൊക്കി മരത്തിൽ കയറ്റുന്നു. പിള്ളേരും നന്നായി റെസ്‌പോണ്ട് ചെയ്യുന്നു.

ALSO READ- മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ? സെക് സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കുക്കുവിന്റേയും ലിജോയുടേയും കിളി പറത്തിയ ചോദ്യങ്ങളുമായി ദീപ

മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തിൽ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും. അവളുടെ സോഷ്യൽ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയായിരിക്കും. ഇരുണ്ട തൊലി നിറമുള്ള കാഴ്ചയിൽ മേഘേനകുട്ടിയേയും മിയകുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേർത്ത് ലവന്മാർക്ക് കൊഞ്ചിക്കാൻ മനസ്സ് വരാത്ത ഒരു കുട്ടി.

മൂന്ന് പേരുടെ ഗ്രൂപ്പിൽ ഒറ്റക്ക് നിൽക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോൾ ഒരുപാട് മനുഷ്യർ ഇതേ വികാരം പങ്കിടുന്നു. ചിരിക്കുട്ടനെയൊക്കെ നല്ല തെറി. മനുഷ്യരിൽ ചെറിയ പ്രതീക്ഷ തോന്നി. സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞവൻ ഏതോ പ്രിവിലേജ്ഡ് അപ്പർക്‌ളാസ് ഊളയാകാനെ തരം ഉളളൂ. എൽകെജി ക്ലാസ് മുതൽ യൂണിവേഴ്‌സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന മനുഷ്യരാരും ആകില്ല.’

Advertisement