അന്ന് ശമ്പളം അഞ്ഞൂറ് രൂപ മാത്രം; ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ചെന്നപ്പോള്‍ വീട്ടുകാര്‍ പരിഹസിച്ച് ഇറക്കിവിട്ടു: എംജി ശ്രീകുമാര്‍

76

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി.

പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്. ഇതിന്റെ പേരില്‍ ഒത്തിരി വിമര്‍ശന്ങള്‍ കേട്ടിട്ടുണ്ടെന്ന് ശ്രീകുമാറും ലേഖയും നിരവധി തവണ തുറന്നുപറഞ്ഞിരുന്നു.

ALSO READ- ഐശ്വര്യത്തിന്റെ നിറമായ പൊന്നിന്‍ മഞ്ഞയില്‍ ഒരുക്കിയ ലഹങ്ക അണിഞ്ഞ് മീനാക്ഷി ദിലീപ്; കാവ്യ പകര്‍ത്തിയ നവമി ദിനത്തിലെ ചിത്രങ്ങള്‍ വൈറല്‍!

ഇപ്പോഴിതാ, സംഗീത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും വളര്‍ച്ചാഘട്ടത്തില്‍ ഉള്‍പ്പടെ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് എംജി. അമൃത ടിവിയില്‍ സംപ്രേഷണം ചെയുന്ന പറയാം നേടാം എന്ന പരിപാടിക്കിടെയാണ് താന്‍ നേരിട്ട കൂര മ്പുകളെ കുറിച്ച് ഗായകന്‍ മനസ് തുറന്നത്. ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി ആയിരുന്ന ഷിയാസ് കരീമുമായി നടത്തിയ അഭിമുഖത്തിനിടെയാണ് എംജി തന്റെ നഷ്ടപ്രണയവും അവഗണനയുമടക്കം തുറന്നുപറഞ്ഞത്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ ആയിരുന്നു ജോലി ചെയ്തിരുന്ന കാലത്തെ അനുഭവമാണ് എംജി പറയുന്നത്. അന്ന് തനിക്ക് കിട്ടിയിരുന്ന മാസ ശമ്പളം അഞ്ഞൂറ് രൂപ മാത്രമായിരുന്നു.

ALSO READ- ഞാന്‍ ഗര്‍ഭിണിയല്ല, വാര്‍ത്ത വന്നിട്ട് ഒന്നര വര്‍ഷം ആയില്ലേ? ആരാധകരുടെ സംശയം തീര്‍ത്ത് കൊടുത്ത് ബാലയുടെ ഭാര്യ എലിസബത്ത്

അക്കാലത്ത് തനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. അവരെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ വീട്ടുകാര്‍ തന്നെ പരിഹസിച്ച ഇറക്കി വിടുകയായിരുന്നു എന്നാണ് എംജി പറയുന്നത്.

Advertisement