എംജി ശ്രീകുമാറിനും ലേഖയ്ക്കും കുട്ടിയുണ്ടെന്ന് വാര്‍ത്തകള്‍, ദമ്പതികള്‍ക്കൊപ്പം പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍

198

വര്‍ഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നില്‍ക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എംജി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

Advertisements

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെ ആണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. എംജി ശ്രീകുമാറിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. വര്‍ഷങ്ങളോലും ലിവിങ്ങ് ടുഗെദര്‍ ആയിരുന്നതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

Also Read; ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിയുടെ ശത്രുവായി, എന്ത് ചെയ്തിട്ടാണെന്ന് അറിയില്ല, പ്രിയസുഹൃത്തിനെ കുറിച്ച് നിറകണ്ണുകളോടെ മമ്മൂക്ക പറയുന്നു

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലേഖയുമായുള്ള വിവാഹത്തെ കുറിച്ചും തന്നെ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് എംജി ശ്രീകുമാര്‍.

താന്‍ ലേഖയെ 1986ലാണ് ആദ്യമായി കാണുന്നത്. തങ്ങള്‍ സ്‌നേഹത്തിലായെങ്കിലും ലേഖ അമേരിക്കയിലേക്ക് പോയിരുന്നു. സ്‌റ്റേജ് ഷോകളുള്ളതിനാല്‍ താനും അമേരിക്കയിലേക്ക് പോയിരുന്നുവെന്നും ലേഖയെ കാണാന്‍ ആഗ്രഹം തോന്നിയപ്പോള്‍ വീട്ടില്‍ പോയി കണ്ടുവെന്നും മോഹന്‍ലാലടക്കമുള്ളവര്‍ എന്തിനാണ് അവിടെ പോയതെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Also Read: മമ്മൂട്ടിയെ വിളിച്ചാല്‍ ഫോണെടുക്കില്ല, ലാല്‍ വല്ലാതെ സ്‌നേഹം കാണിക്കുന്നു, കപടമാണോയെന്നറിയില്ല, തുറന്നുപറഞ്ഞ് ബാബു നമ്പൂതിരി

അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ലേഖ തിരുവനന്തപുരത്ത് വന്നത്. അങ്ങനെ തങ്ങള്‍ ലിവിംഗ് ടുഗേദര്‍ ജീവിതം തുടങ്ങിയെന്നും കല്യാണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ തങ്ങള്‍ മൂകാംബികയില്‍ പോയി വിവാഹം ചെയ്തുവെന്നും തങ്ങളുടെ വിവാഹത്തെ കുറിച്ചൊക്കെ ഒത്തിരി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും എല്ലാം വെറും കഥകള്‍ മാത്രമാണെന്നും താരം പറയുന്നു.

ഇപ്പോള്‍ തന്നെ കുറിച്ച് ഒരു കഥ പ്രചരിക്കുന്നുണ്ട്. എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വരുന്നതെന്നും തന്റെയും ലേഖയുടെയും ചിത്രത്തിനൊപ്പം ഒരു കൊറിയന്‍ കൊച്ചിന്റെ ഫോട്ടോയുണ്ടെന്നും താന്‍ കൊച്ചിനെ നോക്കാന്‍ പോയതാണെന്നാണ് വാര്‍ത്തയില്‍ പറയുന്നതെന്നും സത്യം പറഞ്ഞാല്‍ ഇങ്ങനെ വാര്‍ത്തയെഴുതുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഇങ്ങനൊക്കെ എഴുതി വിടുമ്പോള്‍ താന്‍ പോപ്പുലറാവുകയാണ് ചെയ്യുന്നതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Advertisement