നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി.
പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.
എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്.
Also Read: എപ്പോഴാണ് കന്യാകാത്വം നഷ്ടപ്പെട്ടത്, വെളിപ്പെടുത്തി ഇല്യാന, കണ്ണുതള്ളി ആരാധകർ
പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എംജി ശ്രീകുമാറും ലേഖയും. വര്‍ഷങ്ങളായി ഇരുവരും വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ്. മിക്ക പരിപാടികളിലും എംജി ശ്രീകുമാറിനൊപ്പം ലേഖയും എത്താറുണ്ട്.
ഇപ്പോഴിതാ ഈ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായകന്‍. ഈ കാര്യം പറഞ്ഞ് തന്നെ ഉറ്റവരും ബന്ധുക്കളും സുഹൃതതുക്കളുമെല്ലാം കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് എംജി ശ്രീകുമാര് പറയുന്നു. പോകുന്നിടത്തെല്ലാം ഭാര്യയെ കൊണ്ടുകൊണ്ടുപോകുന്നത് പേടിച്ചിട്ടാണ് എന്ന് പലരും പറഞ്ഞിരുന്നതായും ഗായകന്‍ പറയുന്നു.
Also Read: ചാണക്യൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നു, പക്ഷേ ആയത് കമൽഹാസൻ, കാരണം ഇതാണ്
എന്നാല്‍ അവരൊക്കെ പറയുന്നത് പോലെ തനിക്ക് ഭാര്യയെ പേടിയല്ലെന്നും മറിച്ച് ഭാര്യയോട് സ്‌നേഹമാണെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു. 1025 ദിവസങ്ങളായി തങ്ങള്‍ ഒന്നിച്ചാണ് എവിടെയും പോകുന്നത്, അവളെ കൊണ്ടുപോയില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്തതയാണെന്നും ഗായകന്‍ പറഞ്ഞു.