വര്‍ഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നില്‍ക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എംജി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍ ആണ് എംജിയുടെ പിതാവ് . ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങള്‍.
പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെ ആണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. എംജി ശ്രീകുമാറിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. വര്‍ഷങ്ങളോലും ലിവിങ്ങ് ടുഗെദര്‍ ആയിരുന്നതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഇന്നും പിന്നണി ഗാനരംഗത്ത് സജീവമാണ് എംജി ശ്രീകുമാര്‍.
ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനെ കുറിച്ച് എംജി ശ്രീകുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനും ലാലും പ്രിയദര്‍ശനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഒരിക്കല്‍ ഒന്നിച്ച് കൂടിയപ്പോള്‍ ഒരു സിനിമയെ കുറിച്ച് സംസാരിച്ചുവെന്നും താന്‍ പ്രിയനോട് ഒരു തിരക്കഥ എഴുതാന്‍ പറഞ്ഞുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
അങ്ങനെ പ്രിയന്‍ തിരക്കഥ എഴുതി. അഗ്നിനിലാവ് എന്നായിരുന്നു കഥയുടെ പേരെന്നും സോമേട്ടനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിക്കാമെന്ന് പ്രിയന്‍ പറഞ്ഞുവെന്നും അന്ന് പ്രിയന്‍ വലിയ സംവിധായകനൊന്നുമായിരുന്നില്ലെന്നും കഥ വായിച്ചപ്പോള്‍ നീ മിടുക്കനാണല്ലോയെന്ന് സോമോട്ടന്‍ പ്രിയനോട് പറഞ്ഞുവെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു
4 ദിവസം കൊണ്ട് എങ്ങനെ നീ കഥയെഴുതിയെന്ന് താന്‍ പ്രിയനോട് ചോദിച്ചു. അച്ഛന്റെ ലൈബ്രറിയില്‍ നിന്നും ഒരു ബുക്കെടുത്ത് വായിച്ച് മാറ്റിയെഴുതിയെന്നായിരുന്നു പ്രിയന്റെ മറുപടിയെന്നും കുറച്ച് ദിവസം കഴിഞ്ഞ് സോമേട്ടന്റെ മുറിയില്‍ പോയപ്പോള്‍ അദ്ദേഹം ചെക്ക്ഔട്ട് ചെയ്ത് പോയിരുന്നുവെന്നും തങ്ങള്‍ കൊടുത്ത കഥ അദ്ദേഹം വേസ്റ്റ് ബാസ്‌ക്കറ്റിലിട്ടിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയന്‍ ചെയ്ത എല്ലാ പടത്തിലും സോമോട്ടന് റോള്‍ നല്‍കിക്കൊണ്ടായിരുന്നു പ്രിയന്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്തതെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.