സംസാരശേഷിയില്ലാത്ത കുട്ടി എല്ലാവരെയും ഞെട്ടിച്ച് സാമവേദം പാടി, അയ്യപ്പന്റെ അദൃശ്യ ശക്തി തന്നെ, അനുഭവം തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

443

മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. മണ്ഡലകാലങ്ങളില്‍ അയ്യപ്പഭക്തര്‍ ഒരിക്കലെങ്കിലും ഗായകന്‍ എംജി ശ്രീകുമാറിന്റെ അയ്യഭക്തിഗാനങ്ങള്‍ കേട്ടിരിക്കും. കാരണം അത്രത്തോളം നല്ല ഗാനങ്ങള്‍ എംജി ശ്രീകുമാര്‍ എന്ന ഗായകന്‍ സമ്മാനിച്ചിട്ടുണ്ട്.

Advertisements

എംജി ശ്രീകുമാറിന്റെ ഭക്തിഗാനങ്ങള്‍ക്ക് എപ്പോഴും ആരാധകരുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അയ്യപ്പ സ്വാമിയാണെന്ന് എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിരുന്നു. അയ്യപ്പന്റെ മറ്റൊരു മഹാത്ഭുതത്തെ കുറിച്ച് എംജി ശ്രീകുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

Also Read: ഇങ്ങനെയാണോ അയാള്‍ സ്ത്രീകളെ കാണുന്നത്, ലജ്ജ തോന്നുന്നു, തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ ഖാനെതിരെ തുറന്നടിച്ച് മാളവിക മോഹന്‍

കൊട്ടാരക്കര സ്വദേശിനിയായ പൂര്‍ണ്ണിമ എന്ന കുട്ടിയെ കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ സംസാരിച്ചത്. സാമവേദം നാവിലുണര്‍ത്തിയ എന്ന് തുടങ്ങുന്ന ഗാനം ആലോചിക്കുമ്പോഴൊക്കെ പൂര്‍ണ്ണിമയെയാണ് ഓര്‍മ്മ വരുന്നതെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.

പൂര്‍ണ്ണിമ ആറുവയസ്സുവരെ സംസാരിക്കില്ലായിരുന്നു. എല്ലാ ദിവസവും ആ കുട്ടിക്ക് ഈ പാട്ടുകേള്‍ക്കണം. ഒരിക്കല്‍ ഈ കുട്ടി ഏതോ ക്ഷേത്രത്തില്‍ ഗാനമേള കേള്‍ക്കാനായി എത്തിയിരുന്നു. അച്ഛനുമമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും മോള്‍ ചുണ്ട് അനക്കിക്കൊണ്ടിരിക്കുന്നത് കണ്ടിട്ട് ക്ഷേത്ര ഭാരവാഹികളില്‍ ആരോ ആ കുട്ടിയോട് മോള് പാടുന്നോ എന്ന് ചോദിച്ചുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Also Read: ഇങ്ങനെയാണോ അയാള്‍ സ്ത്രീകളെ കാണുന്നത്, ലജ്ജ തോന്നുന്നു, തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ ഖാനെതിരെ തുറന്നടിച്ച് മാളവിക മോഹന്‍

അപ്പോള്‍ അവള്‍ തലകുലുക്കി. അതുകണ്ടപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വലിയ വിഷമം തോന്നിയെന്നും കാരണം അവള്‍ക്ക് സംസാരശേഷിയില്ലായിരുന്നുവെന്നും അയ്യപ്പന്റെ അദൃശ്യ ശക്തി എന്നൊക്കെ പറയുന്നത് പോലെ ആ കുട്ടി വേദിയില്‍ കയറി സാമവേദം പാടിയെന്നും എല്ലാവരും അതുകണ്ട് ഞെട്ടിയെന്നും പലരും കരഞ്ഞുപോയി എന്നും എംജി ശ്രീകുമാര്‍ പറയുന്നു.

തന്റെ വീട്ടില്‍ ആ കുട്ടി വന്നിരുന്നു. ടോപ്പ് സിംഗറിലും വന്നിരുന്നുവെന്നും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് സമ്പത്തൊന്നുമല്ല കാര്യമെന്ന് മനസ്സിലാവുന്നതെന്നും അതൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും താരം പറയുന്നു.

Advertisement