നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകൻ കൂടിയാണ് എംജി.
പ്രശസ്ത സംഗീതജ്ഞൻ ആയിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.
എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാർ വിവാഹിതനായത്.
പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എംജി ശ്രീകുമാറും ലേഖയും. എം.ജി ശ്രീകുമാറെങ്കിൽ ഭാര്യ ലേഖ യുട്യൂബ് ചാനലുമായി സജീവമാണ്.ലേഖയുടെ ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. ഇടയ്ക്ക് മകൾക്കൊപ്പം എംജിയും ലേഖയും യുഎസിൽ പോയി താമസിക്കുന്നതും പതിവാണ്. എംജി വിശ്രമകാലം യുഎസിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇപ്പോഴിതാ എംജിയുടേയും ലേഖയുടെയും വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഏകമകളായ ശില്പയും ഭർത്താവും യു എസ്സിൽ ഉയർന്ന ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ട്. ശിൽപയ്ക്ക് ഒരു മകനുണ്ടെന്നാണ് വിവരം.ഇപ്രകാരം നോക്കുകയാണെങ്കിൽ എംജി ശ്രീകുമാർ ഗ്രാൻഡ്ഫാദർ ആയെന്നാണ് ആരാധകരും പറയുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ലേഖ മകൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ അത്രയും പോസ്റ്റ് ചെയ്യാറുണ്ട്. കോടീശ്വരനായ എംജിക്ക് അമേരിക്കയിൽ സ്വന്തമായൊരു വീടും ഉണ്ട്. എംജിയും ദാസേട്ടനെ പോലെ അമേരിക്കയിൽ സെറ്റിലാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുൻപ് ദാസേട്ടനെ കാണാൻ പോയപ്പോഴുണ്ടായ സന്തോഷനിമിഷങ്ങൾ ലേഖയും എംജിയും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നത്.