ആ രാജീവ് നായർ ഞാനല്ല… മേതിൽ ദേവികയുടെ പേരിൽ എന്നെ അപമാനിക്കുന്ന വാർത്തകൾ പിൻവലിക്കണം: രാജീവ്

123

കഴിഞ്ഞ ദിവസങ്ങളിലാണ് നടൻ മുകേഷും നർത്തകി മേതിൽ ദേവികയും വേർപിരിയുന്നുവെന്ന വാർത്ത വന്നത്. വലിയ ഞെട്ടലോടെയാണ് ഇരുവരുടേയും ആരാധകർ ആ വാർത്ത കേട്ടത്. മാധ്യമ വാർത്തകൾക്കു പിന്നാലെ വേർപിരിയൽ ഉറപ്പിച്ച് മേതിൽ ദേവിക മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഡൈവോഴ്‌സ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ദേവിക മാധ്യമങ്ങൾക്കു പിന്നാലെ എത്തിയത്. അതിനു ശേഷം പല ഊഹാപോഹങ്ങൾക്കും അറുതി കൂടിയായി. പ്രചരിച്ച വാർത്തകളിലൊന്നായിരുന്നു മേതിൽ ദേവികയുടെ മുൻ ഭർത്താവ് നിർമ്മാതാവ് രാജീവ് ഗോവിന്ദനാണെന്നത്. പേരിലെ സാമ്യമാണ് ഇദ്ദേഹത്തിനു വിനയായത്.

Advertisements

Also read

വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടത് ; വീഡിയോ പങ്കു വച്ച് മിഷൻ സിയുടെ സംവിധായകൻ

രാജീവ് നായർ എന്നാണ് ദേവികയുടെ മുൻ ഭർത്താവിന്റെ പേര്.’മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു, ആ രാജീവ് നായർ ഞാനല്ല…’ തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞ് ആരോപണങ്ങൾക്കു പിന്നാലെ നിർമ്മാതാവ് കൂടിയായ രാജീവ് ഗോവിന്ദന്റെ രംഗത്ത് വന്നു.

ആ രാജീവ് നായർ ഞാനല്ല…ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

Also read

അവർ വളരെ പ്രൊഫഷണലാണ് : ഷൂട്ടിങ്ങിൽ അവർ വളരെ സന്തോഷവതിയാണ്, ഞങ്ങളും സംതൃപ്തരാണ് ; സണ്ണി ലിയോണിനെ കുറിച്ച് ഷീറോ സംവിധായകൻ

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോ പിൻവലിക്കണം. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും രാജീവ് വ്യക്തമാക്കി.

Advertisement