നര്‍ത്തകിയും അധ്യാപിതകയുമായി ഒട്ടേറെ പേര്‍ക്ക് സുപരിചിതയായ മേതില്‍ ദേവിക എന്ന കലാകാരിയെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കിയത് നടന്‍ മുകേഷുമായുള്ള വിവാഹത്തോടെയാണ്. കലാകാരിയായ ദേവികയെ പിന്നീട് വിവാദ കോളങ്ങളിലും നിറഞ്ഞു കണ്ടു. വിവാഹ മോചനത്തോടെയാണ് ദേവികയുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പല ഗോസിപ്പ് വാര്‍ത്തകളും നിറഞ്ഞത്.
വിവാഹമോചന വാര്‍ത്ത വന്നതോടെ കാരണം തേടിയുള്ള ആളുകളുടെ അന്വേഷണവും ആരംഭിച്ചിരുന്നു. പലരും പല ഊഹാപോഹങ്ങളും എഴുതിപിടിപ്പിച്ചു. എന്നാല്‍, വളരെ മാന്യമായി ആ ബന്ധം അവസാനിപ്പിച്ചു എന്നു മാത്രം പറഞ്ഞുകൊണ്ടാണ് മേതില്‍ ദേവിക എത്തിയത്.
വിവാഹമോചനത്തിന് പിന്നാലെയുള്ള തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു ദേവിക. ഗൂഗിളില്‍ മേതില്‍ ദേവിക എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണ് എന്ന് ദേവിക പറയുന്നു.
ഈ കാര്യങ്ങളെല്ലാം തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരു ചെയ്തതുകൊണ്ട് തന്റെ മേല്‍വിലാസം തന്നെ മാറിപ്പോയി എന്നും ദേവിക എന്നൊരു വ്യക്തി ഇങ്ങനെ അല്ലായിരുന്നു ഒരിക്കലും അറിയപ്പെടേണ്ടിയിരുന്നതെന്നും മേതില്‍ ദേവിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വെളിപ്പെടുത്തലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തുന്നതിനെ കുറിച്ച് താരം തന്നെ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
ചെറുപ്പത്തില്‍ ഡാന്‍സ് കളിക്കാന്‍ വലിയ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി. അന്നൊരിക്കല്‍ പ്രിപ്പയര്‍ ചെയ്ത് പോയ പാട്ടല്ലായിരുന്നു വന്നത്. കാസറ്റായിരുന്നു അത്. തിരിച്ചിട്ടപ്പോള്‍ വേറെ പാട്ടാണ്. ആദ്യം വീഴ്ചയിലാണ് തുടങ്ങുന്നതെന്നും ദേവിക പറയുകയാണ്.
താരം പങ്കെടുക്കുന്ന റെഡ് കാര്‍പ്പറ്റ് പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
അതേസമയം, താങ്കള്‍ ഓരോ അനുഭവങ്ങളും കഥകളും വിവരിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണെന്നായിരുന്നു ഒരാളുടെ കമന്റ്. അല്‍പ്പം വൈകിയോ എന്നൊരു സംശയം മാത്രമേയുള്ളൂ, ഒരുപക്ഷേ, സിനിമ പോലത്തെ മാധ്യമങ്ങളെ ആശ്രയിക്കാത്തത് കൊണ്ടാവാം. ഇടംവലം നോക്കാതെ കണ്ടിരിക്കാം, എന്ത് രസമാണ് ആ സംസാരം. തുടങ്ങി നിരവധി കമന്റുകളാണ് പ്രമോയുടെ താഴെ വന്നിട്ടുള്ളത്.