പുത്തന്‍ ചിത്രവുമായി കുടുംബശ്രീ ശാരദയിലെ വിഷ്ണുവും ശാലിനിയും, ആശംസകളുമായി ആരാധകര്‍; ചിത്രം പങ്കുവയെക്കരുത് എന്ന് മുന്നറിയിപ്പ്

299

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മെര്‍ഷീന നീനു. സീ കേരളം ചാനലിലെ കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നീനു തന്റെ ഓരോ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവെയ്ക്കാറുണ്ട്.

സീ കേരളത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബശ്രീ ശാരദ. ഈ പരമ്പരയില്‍ ശാലിനി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സീരിയലില്‍ ശാലിനിയുടെ നായകനായി വിഷ്ണു എന്ന കഥാപാത്രമായി എത്തുന്നത് പ്രബിന്‍ എന്ന താരമാണ്.

Advertisements

കുടുംബശ്രീ ശാരദയ്‌ക്കൊപ്പ മന്തിരപ്പുണ്ണുഗൈ എന്ന തമിഴ് സീരിയലും താരം ചെയ്യുന്നുണ്ട്. പ്രബിന്റെയും നീനുവിന്റെയും ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരിക്കുകയാണ് സീ കേരളം സീരിയല്‍ ഫാന്‍സുകാര്‍. സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് കുടുംബശ്രീ ശാരദയുടെ നായകന്റെയും നായികയുടെയും ഒരുമിച്ചുള്ള ചിത്രമാണ്.

ALSO READ- കൈയ്യില്‍ 300 രൂപയുണ്ട്, ഒരു കൊച്ചുഫോണും; 35 സിനിമകളില്‍ അഭിനയിച്ച ആക്ഷന്‍ ഹീറോ ബിജു താരം മേരി വായ്പ തിരിച്ചടയ്ക്കാനും ഭാഗ്യം വില്‍ക്കുന്നു

പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ദയവായി വീണ്ടും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത് എന്നാണ് പറയുന്നത്. സീരിയലിലെ വിഷ്ണുവിനും ശാലിനിക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള സീരിയലിനായി പ്രത്യേക ഫാന്‍സ് പേജുകളുമുണ്ട്.

നീലയും ചുവപ്പും കൂടിച്ചേരുന്ന സാരിയില്‍ ശാലിനിയും നീല ഷര്‍ട്ടില്‍ വിഷ്ണുവും കാണാന്‍ മനോഹരമായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പാരിജാതം സീരിയലില്‍ നായികയായി എത്തിയിരുന്ന രസ്‌നയുടെ അനിയത്തിയാണ് നീനു.

ALSO READ- മാധവിന്റെ സിനിമാ പ്രവേശനം ഗോകുലിന്റെ തീരുമാനം; തുടക്കം നല്ലതാകണമെന്ന് അവന് നിര്‍ബന്ധമായിരുന്നു എന്ന് സുരേഷ് ഗോപി

വിവാഹത്തോട സീരിയല്‍ രംഗം വിട്ട രസ്‌നയ്ക്ക് പിന്നാലെയാണ് അനിയത്തി നീനു അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ താരമായ നീനു രസ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വയ്ക്കാറുണ്ട്.

കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്,

Advertisement