കൊച്ചി: സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തന്റെ തിരക്കുകള്‍ക്ക് ഒരു ദിവസത്തേക്ക് അവധി കൊടുത്ത് ദിലീപ് ഇന്ന് വീണ്ടും കുടുംബത്തില്‍ അച്ഛന്റെ റോളില്‍ എത്തും. ദിലീപ് കാവ്യ മാധവന്‍ ദമ്പതികളുടെ മകളുടെ നൂലുകെട്ട് ചടങ്ങാണ് ഇന്ന്. ഈ ആഘോഷത്തിന് ശേഷം പ്രൊഫസര്‍ ഡിങ്കന്റെ സെറ്റിലേക്ക് ദിലീപ് യാത്ര തിരിക്കും.
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 18ലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതും ദിലീപിന് താല്‍കാലിക ആശ്വാസമാണ്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സുനില്‍കുമാര്‍ (പള്‍സര്‍ സുനി) അടക്കമുള്ള പ്രതികളുടെ റിമാന്‍ഡും കോടതി നീട്ടി. ജയില്‍മാറ്റം ആവശ്യപ്പെട്ടു പ്രതി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പിന്നീടു പരിഗണിക്കും. വിചാരണ നടപടികള്‍ക്കിടയില്‍ സിനിമാ ഷൂട്ടിങ്ങിനായി വിദേശയാത്രയ്ക്ക് അനുവാദം നേടിയ പ്രതി നടന്‍ ദിലീപ് ഇന്നലെ കോടതിയില്‍ ഹാജരായില്ല.
ദിലീപ് കോടതിയുടെ അനുമതിയോടെ നാളെ ബാങ്കോക്കിലേയ്ക്കാണ് പോകുന്നത്. പുതിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോകുന്നത്. ദിലീപിനൊപ്പം സംവിധായകന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി എന്നിവരുമുണ്ടാകും. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചിരുന്നു. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങള്‍. ദിലീപ് മൂന്നുവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ബാങ്കോക്കില്‍ ചിത്രീകരിക്കുന്നതെന്നാണ് സൂചന. ജാപ്പനീസ്, തായ്ലണ്ട് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റര്‍ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍. തായ്‌ലന്‍ഡില്‍ നിന്നുള്ള സാങ്കേതികപ്രവര്‍ത്തകരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിനായി മൂന്നു ഹെലികോപ്റ്ററുകളാണ് വാടകയ്ക്കു എടുത്തിരിക്കുന്നത്. പട്ടായയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. നമിത പ്രമോദ് ഉള്‍പ്പെടുന്ന ഗാനരംഗങ്ങളാകും പട്ടായയില്‍ ചിത്രീകരിക്കുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനിശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് ഡിങ്കനിലേക്ക് ദിലീപ് പോകുന്നത്. ഉണ്ണിക്കൃഷ്ണന്‍ സിനിമയുടെ ബാക്കി ഭാഗങ്ങള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം നടക്കും. ഉണ്ണികൃഷ്ണന്റെ സിനിമാ ഷൂട്ടിംഗിനിടെയാണ് കാവ്യയുടെ പ്രസവം നടന്നത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് കാവ്യ അമ്മയായ വിവരം പുറത്തറിഞ്ഞത്. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്.
കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. 2016ലായിരുന്നു ദിലീപ്കാവ്യ മാധവന്‍ വിവാഹം. മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമാണ് ദിലീപ് കാവ്യയെ കല്ല്യാണം ചെയ്തത്. മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.
അതേ സമയം കഞ്ഞിന്റെ നൂലുകെട്ടിന് മഞ്ജു വാര്യര്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ തന്നെ മീനാക്ഷിയുടെ കുഞ്ഞാവയുടെ നൂല് കെട്ടിന് മഞ്ജു എത്തുമോ എന്ന ആകാംഷയില്‍ ആണ് ആരാധകര്‍.