മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ ഒരു കുടുംബ കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കുകയായിരുന്നു.
പരമ്പരയ്‌ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് ചേക്കേറി. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത്, ടിക് ടോക് താരമായ മുഹമ്മദ് റാഫി, സിനിമാ-സീരിയൽ രംഗത്തൊക്കെ നേരത്തെ ഉണ്ടായിരുന്നെങ്കിലും ശ്രുതിയും രജനികാന്ത് പരമ്പരയിലൂടെ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ALSO READ
പൈങ്കിളിയെന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രുതിക്ക് വലിയ ആരാധകരുണ്ട് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അവർക്കായി താരം പങ്കുവെയ്ക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം ഇപ്പോൾ ചക്കപ്പഴത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
പിഎച്ച്ഡി പഠിക്കാനുള്ള ശ്രമത്തിലാണെന്നും അതിനാലാണ് സീരിയലിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ശ്രുതി രജനികാന്ത് പറയുന്നു. ഉപ്പും മുളകും അവസാനിച്ച ശേഷമാണ് അതേ രീതിയിൽ കഥ പറയുന്ന ആരാധകരെ ഉല്ലസിപ്പിക്കുന്ന ചക്കപ്പഴവുമായി ഫ്‌ലവേഴ്‌സ് ചാനൽ എത്തിയത്.
കഴിഞ്ഞ ദിവസം ചക്കപ്പഴത്തിന്റേതായി ഇറങ്ങിയ പ്രമോയിൽ സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ സുമേഷിന്റെ വിവാഹമാണ് കാണിക്കുന്നത്. സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ റാഫിയാണ്. ചക്കപ്പഴത്തിലൂടെ കഴിഞ്ഞ വർഷത്തെ ടെലിവിഷൻ പുരസ്‌കാരവും റാഫിയെ തേടി എത്തിയിരുന്നു. ചക്കപ്പഴം ടീമിൽ നിന്നും ശ്രുതിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും റാഫി തന്നെയാണ്. ഇപ്പോൾ അഭിനയ ജീവിതത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതി രജനികാന്ത്. ‘എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ താരം തന്നെ വിളിച്ച്…. ഞാനെപ്പോഴാ നിന്റെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാണിച്ച് കൊടുക്കും. എന്റെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ്. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല.’
‘പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണ്. സ്‌കൂളിലെല്ലാം പഠിക്കുമ്പോൾ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കും. രജനികാന്തിനെ കണ്ടിട്ട് അല്ല അച്ഛന് പേരിട്ടത്. അച്ഛൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രജനികാന്ത് എന്ന നടൻ വരുന്നതും അദ്ദേഹത്തിന്റെ സിനിമ ഹിറ്റായതും. തമിഴിലെ ആ രജനികാന്ത് ഹിറ്റ് ആയതിനൊപ്പം ഇവിടെ കേരളത്തിൽ ഹിറ്റായ രജനികാന്ത് ആണ് എന്റെ അച്ഛൻ. ചക്കപ്പഴം എന്ന സീരിയലിൽ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടി. അർജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ നോക്കി. എട്ടാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ എങ്ങിനെയാ അമ്മ വേഷത്തിലൊക്കെ അഭിനയിപ്പിക്കുന്നത് എന്ന് ചോദിക്കും എന്ന് കരുതിയിരുന്നു. പക്ഷെ സ്‌ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നി.’
ALSO READ
‘എന്നെ കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്താണ് ഇത്രത്തോളം മെലിഞ്ഞ് ഇരിക്കുന്നത് എന്നാണ്. ശരിക്കും എനിക്ക് ഫുഡ് പോയിസൺ വന്നിരുന്നു. പെട്ടന്ന് ഞാൻ പത്ത് കിലോ കുറഞ്ഞു. ആ സമയത്ത് അവസ്ഥ കുറച്ച് മോശമായതിനാൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമെ കഴിക്കാൻ പാടുള്ളൂവെന്ന് നിബന്ധനയുണ്ടായിരുന്നു. പിന്നീട് അസുഖം മാറിയിട്ടും ഞാൻ എന്ത് കഴിച്ചാലും തടിക്കാത്ത അവസ്ഥയായി. അമ്മയോട് അടക്കം എല്ലാവരും ഞാൻ മെലിഞ്ഞിരിക്കുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. ആരെങ്കിലും സൗഹൃദ സംഭാഷണത്തിന് വന്നാൽ ആദ്യം ചോദിക്കുന്ന ചോദ്യം എന്താ മെലിഞ്ഞിരിക്കുന്നത്? എന്നാണ്. സത്യം പറഞ്ഞാൽ ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ ശരീര പ്രകൃതി ഇങ്ങനെ തന്നെയാണ്’ എന്നും ശ്രുതി പറയുന്നുണ്ട്. ഇനി പത്മ എന്ന അനൂപ് മേനോൻ ചിത്രമാണ് ശ്രുതിയുടേതായി പുറത്തിറങ്ങാനുള്ളത്.