മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.
നല്ല നടന് എന്നതിലുപരിയായി അദ്ദേഹം നല്ല മനുഷ്യ സ്നേഹി കൂടിയാണ്. പാവങ്ങള്‍ക്ക് താങ്ങായി അദ്ദേഹം പലപ്പോഴും എത്തിയിട്ടുണ്ട്. അതുപോലെ തന്നെ എപ്പോഴും തന്റെ സഹപ്രവര്‍ത്തകരമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളുകൂടിയാണ് സുരേഷ് ഗോപി.
1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയ സുരേഷ് ഗോപി പിന്നീട് 1986 ല്‍ ഇറങ്ങിയ രാജാവിന്റെ മകന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാര്‍’ എന്ന കഥാപാത്രമായാണ് ആരാധകരെ സൃഷ്ടിച്ചത്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പര്‍ താരനിരകളുടെ ലിസ്റ്റിലേക്ക് താരം എത്തി.
Also Read: പുലിമുരുകനില്‍ മോഹന്‍ലാലിന്റെ നായികയാവേണ്ടിയിരുന്നത് അനുശ്രീ, പക്ഷേ സംഭവിച്ചത്
സിനിമയിലെ ചെറിയ ഇടവേളയ്ക്ക് ശേഷം 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന് സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന് എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം.
തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് സുരേഷ് ഗോപി ചിത്രത്തിന് നേടുന്നത്. സിനിമയില്‍ സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കാണാന്‍ കഴിയുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയ പലരും പറയുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ മനസില്‍ കണ്ട സുരേഷ് ഗോപിയെയാണ് സിനിമയില്‍ അവതരിപ്പിച്ചതെന്നും സംവിധായകന് ജിബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തെക്കുറിച്ച് മേജര്‍ രവിയും മനസ്സുതുറന്നു.
ഗൗരവമായ ഒരു വിഷയം വളരെ നര്‍മ്മത്തോടെ അവതരിപ്പിച്ചു, അതിന്റെ എല്ലാ ക്രെഡിറ്റും എഴുത്തുകാരനാണ്, സുരേഷ് ഗോപി സാര്‍ തകര്‍ത്ത് അഭിനയിച്ചു, അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് കണ്ടതെന്നും നടി ശ്രിന്ദയും നന്നായി അഭിനയിച്ചുവെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.