വിവാഹവേഷത്തിൽ തിളങ്ങി മേഘ്‌ന വിൻസെന്റ്; വധുവായി ഒരുങ്ങിയതിന് പിന്നിലെ കാരണം തേടി സോഷ്യൽമീഡിയ

75

സിനിമാ , സീരിയൽ രംഗത്തെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മേഘ്‌ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ തമിഴ് സീരിയലിലേക്ക് പോവുകയായിരുന്നു നടി.

വലിയൊരു ഇടവേളക്ക് ശേഷം സീ കേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ നടി തിരിച്ചുവന്നു. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകർ മിസ്സിസ്സ് ഹിറ്റ്ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീ കേരളയിലെ മിസ്സിസ്സ് ഹിറ്റ്‌ലർ എന്ന സൂപ്പർ പരമ്പരയിലെ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

Advertisements

ടെലിവിഷൻ ലോകത്തെ കാവ്യ മാധവൻ എന്നാണ് തുടക്ക കാലത്ത് താരം വിശേഷിപ്പിക്കപ്പെട്ടത്. വിവാഹവും വിവാഹ മോചനവും അടക്കുവം സ്വകാര്യ ജീവിതത്തിലെ തകർച്ചകളെ എല്ലാം അതിജീവിച്ച് നടി കരിയറിൽ തിളങ്ങുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് മേഘ്ന. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം വളരെ അധികം സജീവമാണ് മേഘ്ന വിൻസന്റ്.

ALSO READ- ‘മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ?’, നേര് പ്രമോഷനിടയിലും താരമായി വാലിബന്‍

ഇപ്പോഴിതാ കല്യാണവേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മേഘ്‌ന. കല്യാണ വേഷത്തിൽ മേഘ്‌ന പങ്കുവെച്ച റീൽ ആണ് വൈറലാകുന്നത്. നടിയുടെ പുതിയ സീരിയലായ ഹൃദയത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഏറ്റവും പുതിയ വീഡിയോ. നേരത്തെ മഞ്ഞൾ കല്യാണത്തിന്റെ വീഡിയോയും മേഘ്‌ന പങ്കുവെച്ചിരുന്നു.


അതേസമയം, സ്വന്തം ജീവിതത്തിലെ ദാമ്പത്യബന്ധം തകർന്നതിനെ കുറിച്ച് മേഘ്‌ന അധികം സംസാരിക്കാറില്ല. ഈ ചോദ്യങ്ങളിൽ നിന്നെല്ലാം നടി ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. വിവാഹമോചിതയായതിന് ശേഷം തമിഴിലാണ് താരം സജീവമായത്.

ഇരുപത്തിനാല് വയസുള്ളപ്പോൾ പോലും തീരെ പക്വത ഇല്ലാത്ത കുട്ടിയായിരുന്നു താനെന്ന് മേഘ്ന പറഞ്ഞിരുന്നു. ആരോടും നോ പറയാൻ ബുദ്ധിമുട്ടാണ്. കുട്ടികളെ പോലെയുള്ള സ്വഭാവമായിരുന്നു. എന്നെ വളർത്തിയത് അപ്പാപ്പനും അമ്മാമ്മയും ചേർന്നിട്ടാണ്.

അതുകൊണ്ട് തന്നെ തനിക്ക് അറിയുന്നത് അവരുടെ ലോകമാണ്. പള്ളിയിൽ പോവുക, തിരിച്ച് വീട്ടിൽ വരിക, അമ്മാമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക ഇതായിരുന്നു കുട്ടിക്കാലത്ത് തന്റെ ജീവിതം. പിന്നെ ഈ ഫീൽഡിലേക്ക് വന്നപ്പോൾ അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു തീരുമാനം എടുക്കാനൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും മേഘ്‌ന പറഞ്ഞിരുന്നു.

Advertisement