എല്ലാം അവസാനിക്കാന്‍ പോകുകയാണെന്ന് പെട്ടെന്ന് പറഞ്ഞപ്പോള്‍ കരച്ചില്‍ വന്നു, ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, സങ്കടവാര്‍ത്ത പങ്കുവെച്ച് മേഘ്‌ന

294

സിനിമാ-സീരിയല്‍ രംഗത്തെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. വീടകങ്ങളില്‍ ഏറെ സുപരിചിതയായ നടി കൂടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ വതരിപ്പിച്ചാണ് മേഘ്ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

ഇപ്പോള്‍ സീകേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് നടി വേഷമിടുന്നത്. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസ്സിസ്സ് ഹിറ്റ്ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Also Read: ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരന്‍, വിനായകന്‍ ചേട്ടനെ ഒത്തിരി ഇഷ്ടം, അദ്ദേഹത്തെ പോലെ വേറെയൊരാളെ ഞാന്‍ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് രജിഷ വിജയന്‍

ഇപ്പോഴിതാ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പര അവസാനിച്ചതിനെ കുറിച്ച് വേദനയോടെ സംസാരിക്കുകയാണ് മേഘ്‌ന. രണ്ടരവര്‍ഷമായുള്ള സീരിയല്‍ തീരാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കരച്ചിലായിരുന്നു വന്നതെന്നും എന്നും സീരിയല്‍ ഉണ്ടാവില്ലെന്ന് അറിയാം എന്നാലും വിഷമം തോന്നുന്നുവെന്നും മേഘ്‌ന പറഞ്ഞു.

തനിക്ക് മിസിസ് ഹിറ്റ്‌ലറിലൂടെ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്ന് പറഞ്ഞ മേഘ്‌ന സീരിയലിനായി മേക്കപ്പ് ഇടുന്നതും പരമ്പരയിലെ മറ്റ് അഭിനേതാക്കളെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

Also Read; പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്തു, പ്രണയത്തെ എതിര്‍ത്ത വീട്ടുകാരെ വിട്ട് പോകുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു, വിവാഹ വിവരം പങ്കുവെച്ച് ടിക് ടോക് താരം അതുല്യ പാലക്കല്‍

സീരിയല്‍ അവസാനിക്കുന്നതിന്റെ വിഷമത്തിലാണ് അഭിനേക്കാളെല്ലാം. എല്ലാവരോടും സീരിയലിലെ അനുഭവത്തെ കുറിച്ച് മേഘ്‌ന ചോദിക്കുന്നുണ്ട്. തനിക്ക് സെറ്റില്‍ വെച്ച് ഫോട്ടോകളും റീല്‍സും എല്ലാം എടുത്ത് തരുന്നത് അക്ഷയയാണെന്നും മേഘ്‌ന പറഞ്ഞു.

Advertisement