മലയാളകൾക്ക് ഏറെ പ്രിയങ്കരിയായ സീരിയൽ താരമാണ് നടി മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ കണ്ണീർപുത്രി ആയ അമൃതയായി എത്തിയാണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. മേഘ്‌ന വിൻസെന്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണിത്.
ഇടയ്ക്ക് വിവാഹവും വിവാഹ മോചനവും ഒക്കെയായി താരം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഏറെ കാലത്തിന് ശേഷം മലയാള ടെലിവിഷൻ രംഗത്ത് സജീവമാവുകയാണ് നടി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ നായികയായി അഭിനയിക്കുക ആണ് നടി ഇപ്പോൾ.
അതേ സമയം കഴിഞ്ഞ കുറച്ച് കാലങ്ങളായി മേഘ്‌നയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ഗോസിപ്പുകളുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. നടിയുടെ ആദ്യ ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചു. ഈയുടത്താണ് ഇരുവർക്കും കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിലാണ് മേഘ്‌ന താരം പുതിയ വീടും നാട്ടിൽ സ്വന്തമാക്കിയിരിക്കുകയാണ്.
സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം അതിലൂടെയാണ് വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്നാണ് യു ട്യൂബ് ചാനലിന്റെ പേര്. ഇപ്പോഴിത താരം ചന്ദനമഴയിൽ അഭിനയിക്കുമ്പോൾ സംഭവിച്ച വൈറൽ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ചന്ദനമഴ പരമ്പരയിൽ വച്ച് ശരിക്കും ഞാൻ പാമ്പിനെ എടുക്കുന്നത് തന്നെയാണ്. അതിനെ പിടിക്കാൻ പറഞ്ഞപ്പോൾ പേടിച്ചിട്ടാകണം എങ്കിലും ഞാൻ അതിനെ പിടിച്ചെന്നും അത് ചീറ്റിയപ്പോൾ ചുറ്റുമുള്ളവർ പേടിച്ചിട്ടും താൻ അതിനെ വിട്ടില്ലെന്നും താരം പറയുകയാണ.്
തനിക്ക് തന്റെ 24ാം വയസിൽ പോലും അൽപം പോലും പക്വത ഇല്ലായികുന്നുവെന്ന് മേഘ്‌ന പറയുകയാണ്. കുട്ടികൾ എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു ഞാൻ. നോ പറയേണ്ട ഇടത്തുപോലും ഞാൻ അത് പറയില്ലായിരുന്നു. അപ്പാപ്പനും, അമ്മാമ്മയും കൂടി വളർത്തിയ കുട്ടി ആയിരുന്നു ഞാൻ. പള്ളിയിൽ പോകുന്നു, വീട്ടിൽ വരുന്നു അമ്മാമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു എന്നല്ലാതെ പുറം ലോകവുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും മേഘ്‌ന തുറന്നുപറയുകയാണ്..
അഭിനയ ലോകത്തേക്ക് വന്നപ്പോഴും അമ്മ ആയിരുന്നു എല്ലാം നോക്കിയിരുന്നത്. സ്വന്തമായി ഒരു ഡിസിഷൻ എടുക്കാൻ ഒന്നും അറിവ് ഉണ്ടായിരുന്നില്ല. പിന്നെ ജീവിതത്തിന്റെ ഒരു സ്റ്റേജിൽ നമ്മൾ ഒരുപാട് പാഠങ്ങൾ പഠിക്കില്ലേ. അവിടെ നിന്നും എനിക്ക് തോന്നിയതാണ് എനിക്ക് ഒരു മാറ്റം വേണം എന്നെന്നും മേഘ്‌ന തുറന്നുപറയുന്നു.
‘പോപ്പി കുടയുടെ പരസ്യത്തിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്. മൂന്നര വയസ്സ് മുതൽ ആണ് നൃത്തം പഠിക്കുന്നുണ്ട്. ഓർമ്മ വയ്ക്കുന്ന കാലം മുതൽ തന്നെ ഈ മേഖലയിൽ ഉണ്ടായിരുന്നു. എന്നാലിപ്പോഴാണ് തന്റെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാകുന്നത്.’
‘ലൈഫിന്റെ ഒരു ഘട്ടത്തിൽ മെന്റലി, ഫിസിക്കലി, പ്രൊഫെഷണലി, ഫിനാൻഷ്യലി എല്ലാം ജീവിതത്തിൽ ഡൗൺ ആയിപോയ ഒരു സ്റ്റേജ് ഉണ്ടായിരുന്നു. അപ്പോഴാണ് തോന്നിയത് എനിക്ക് എല്ലാം തിരിച്ചു പിടിക്കണം എന്ന്. സമയം എടുത്തു എങ്കിലും തിരികെ പിടിക്കാൻ ആകും എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു.’
‘എല്ലാവരുടെയും മനസ്സിൽ ഒരു ഫ്‌ലെയിം ഉണ്ടാകുമ്പോൾ അതിനെ ഒരുപാട് ആളുകൾ കെടുത്താൻ ശ്രമിക്കും. പക്ഷെ അത് കെട്ടില്ലെങ്കിൽ അത് അങ്ങനെ തന്നെ ആളിക്കത്തിക്കൊള്ളും. പെട്ടെന്ന് നടക്കുന്ന സംഭവം അല്ലെങ്കിലും അത് നടക്കുമെന്നാണ് മേഘ്‌ന അഭിപ്രായപ്പെടുന്നത്. തന്റെ വിഷമഘട്ടത്തിൽ അമ്മ ശരിക്കും ഒരു ബാക് ബോൺ ആയിരുന്നെന്നും താരം പറയുന്നുണ്ട്. ‘