സന്തോഷത്തില്‍ മതിമറന്ന മൂന്ന് ദിവസം, സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മേഘ്‌ന, താരം കേരളത്തിലേക്ക് വരാന്‍ കാരണം

39

മലയാളികള്‍ക്കും ഏറെ സുപരിചിതയായ തെന്നിന്ത്യന്‍ താരമാണ് നടി മേഘ്‌നാ രാജ്. മലയാളി അല്ലെങ്കിലും മലയാളം സിന്മാ ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്ന. കന്നഡ നടിയായ മേഘ്ന വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

Advertisements

നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ചീരഞ്ജിവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം നല്‍കിയ ആഘാതത്തില്‍ നിന്നും മേഘ്ന പതിയെ തിരികെ വരികയാണ്. ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും മോഡലിംഗിലേക്കും ശക്തമായൊരു തിരിച്ചുവരവും താരം നടത്തിയിരുന്നു.

Also Read:മുമ്പ് എംബ്രോയിഡറി സ്‌കൂള്‍ നടത്തിപ്പുകാരി, സിനിമയിലേക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു, ബിജു മേനോന്റെ ചേട്ടത്തിയമ്മ അംബിക മോഹന്‍ പറയുന്നു

ഇ്ന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മേഘ്‌ന. സ്വന്തമായി യട്യൂബ് ചാനല്‍ ആരംഭിച്ച താരം തന്റെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചാണ് മേഘ്‌നയുടെ പുതിയ വീഡിയോ.

ഏതാനും ദിവസം മേഘന കേരളത്തില്‍ ചെലവഴിച്ചു. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തായ നസ്രിയ കേരളത്തിലുണ്ടെങ്കിലും നടി അനന്യയെ കാണാനാണ് ഇത്തവണ മേഘ്‌ന പോയത്. കൊച്ചിയിലെ അനന്യയുടെ വീട്ടിലായിരുന്നു മേഘ്‌ന താമസിച്ചത്.

Also Read:എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് സ്വയം ചോദിച്ചുപോയി, മരത്തിന് കീഴിലിരുന്ന് പൊട്ടിക്കരഞ്ഞു, ശരിക്കും ഞാനൊരു വില്ലനായി മാറിക്കഴിഞ്ഞിരുന്നു, ദിലീപ് പറയുന്നു

രണ്ട് മൂന്ന് ദിവസം അനന്യക്കൊപ്പം താമസിച്ച താരം അനന്യക്കൊപ്പമുള്ള രസകരമായ വിശേങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ പ്ലാനിങ്ങിന് ശേഷമാണ് താന്‍ ഇങ്ങനെയൊരു യാത്ര നടത്തിയതെന്നും ട്രാവല്‍ വ്‌ലോഗ് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.

കേരളം തന്റെ സെക്കഡ് ഹോമാണ് , തനിക്ക് വളരെ സ്‌പെഷ്യലാണെന്നും മേഘ്‌ന പറയുന്നു. കൊച്ചിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയ താരം കുറേ ഷോപ്പിങ് നടത്തി സിനിമയൊക്കെ കണ്ടതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

Advertisement