തകര്‍ന്നു തരിപ്പണമായി പോയ ആ സംവിധായകനെ കൈ പിടിച്ചുയര്‍ത്തി മമ്മൂട്ടി

49

തെന്നിന്ത്യന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരോടുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചെറിയ കലാകാരന്മാരെ വരെ മമ്മൂട്ടി കൈയ്യൊഴിഞ്ഞ് സഹായിക്കാറുണ്ട്. അടുപ്പമുള്ളവരെ എന്നും ചേര്‍ത്തു പിടിക്കുന്നവരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് മെഗാസ്റ്റാര്‍. അത്തരത്തില്‍ ഒരു കഥ സംവിധായകന്‍ ആലപ്പി അഷറഫ് പറയുന്നു.

‘ഉണ്ണി ആറന്മുള എന്ന സംവിധായകനെ കുറിച്ചാണ് ആലപ്പി പറയുന്നത്. രതീഷ് നായകനായ ‘എതിര്‍പ്പുകള്‍’ എന്ന സിനിമയായിരുന്നു ഉണ്ണി സംവിധാനം ചെയ്തത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് ചെറിയൊരു വേഷവും നല്‍കി. അന്ന് മമ്മൂട്ടി നായകനായി വരുന്ന സമയമായിരുന്നു.’

Advertisements

‘സിനിമയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും ഉണ്ണി സ്വയം ഏറ്റെടുത്തു. കഥ, തിരക്കഥ, സംവിധാനം, ഗാനങ്ങള്‍ ഉണ്ണി ആറന്മുളയുടേതായിരുന്നു. ചിത്രത്തിനായി ഒന്നര ഏക്കര്‍ ഭൂമിയും വിറ്റു. സിനിമയ്ക്ക് വേണ്ടി ജോലി രാജിവെച്ചു. സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ മമ്മൂട്ടി സൂപ്പര്‍താരമായി വളര്‍ന്നു. മമ്മൂട്ടി ഉണ്ടെങ്കില്‍ ചിത്രം ഏറ്റെടുക്കാമെന്ന് ഡിസ്ട്രിബ്യൂട്ടര്‍ അറിയിച്ചു. അങ്ങനെ ഉണ്ണി മമ്മൂട്ടിയെ കാണാനെത്തി’.

‘അങ്ങനെ ചിത്രം റിലീസ് ചെയ്തു. പക്ഷേ, ദുരന്തചിത്രമായി അത് മാറി. എന്നിട്ടും ഉണ്ണി വീണ്ടുമൊരു ചിത്രം അനൌണ്‍സ് ചെയ്തു. ‘സ്വര്‍ഗം’ എന്ന ചിത്രത്തില്‍ മുകേഷ്, തിലകന്‍ എന്നിവരായിരുന്നു അഭിനയിച്ചത്.
നല്ല ചിത്രമായിരുന്നു. പക്ഷേ, അതും പരാജയമായി. സിനിമയ്ക്കായി സ്വത്തും പണവും എല്ലാം ഇല്ലാതാക്കി. ഒടുവില്‍ വീട്ടുകാരെല്ലാം ഉണ്ണിയെ ഒഴിവാക്കി.’

‘ഉണ്ണി ഇപ്പോഴുമുണ്ട്. ഞങ്ങളെല്ലാം എല്ലാ സഹായവും ചെയ്യും. ഇപ്പോഴും വിളിക്കാറുണ്ട്. ഉണ്ണി ഇപ്പോള്‍ തനിച്ചാണ്. അടുത്തിടെ ഉണ്ണി മമ്മൂട്ടിയെ കാണാന്‍ ചെന്നു. തന്റെ ദുഃഖങ്ങളെല്ലാം പറഞ്ഞപ്പോള്‍ മമ്മൂട്ടി സഹായിക്കാമെന്ന് ഉറപ്പ് നല്‍കി.

‘എന്റെ ഓഫീസില്‍ പോയിരുന്നോളൂ ഉണ്ണി, മാസാവസാനം ഒരു തുക വാങ്ങിക്കോ’ എന്നായിരുന്നു മമ്മൂട്ടി ഉണ്ണിയോട് പറഞ്ഞത്. – സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്.

Advertisement