മിലിയോ എന്നത് വിളിപ്പേര് മാത്രം; കുഞ്ഞിന് കിടിലന്‍ പേര് സമ്മാനിച്ച് മീത്തും മിറിയും; പേര് കേട്ട് ഞെട്ടിയവര്‍ അര്‍ത്ഥമറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍!

409

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ പേരാണ് മീത്ത് ആന്‍ഡ് മിറിയുടേത്. കണ്ണൂര്‍ ഭാഷയില്‍ നാടന്‍ ശൈലിയില്‍ വീഡിയോ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിച്ച ദമ്പതികള്‍ക്ക് ഇപ്പോള്‍ ആദ്യത്തെ കണ്‍മണി പിറന്നിരിക്കുകയാണ്. കണ്‍മണി ജനിക്കാന്‍ പോകുന്നതിന്റെ ഓരോ ഘട്ടവും പ്രേക്ഷകരുമായി ഷെയര്‍ ചെയ്യുകയും ഇവരുടെ പതിവായിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മീത്തും മിറിയും. ആരാധകര്‍ കാത്തിരുന്ന കുഞ്ഞിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് മീത്തും മിറിയും. പേരെന്താണെന്ന് മനസിലാവണമെങ്കില്‍ വീഡിയോ തന്നെ കാണണമെന്നായിരുന്നു ആരാധകരും പറഞ്ഞത്. മോന്റെ പേര് അടിപൊളിയായി, അങ്ങനെ കേട്ടിട്ടില്ലാത്ത വെറൈറ്റി പേരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Advertisements

കുഞ്ഞ് മകന് സൈറസ് എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നത്. ഇതൊരു ഗ്രീക്ക് പേരാണ്. സൂര്യദേവനെന്നാണ് സൈറസിന്റെ അര്‍ത്ഥം. പേര്‍ഷ്യയിലും പോപ്പുലറാണ് ഈ പേര്. അവിടെയുള്ള ഏറ്റവും നല്ല രാജകുമാരന്റെ പേരും സൈറസ് എന്നാണെന്നും താരങ്ങള്‍ വെളിപ്പെടുത്തി.

ALSO READ- ക്രിക്കറ്റ് താരം റിഷഭ് പന്തുമായി പ്രണയമോ? വിവാദത്തില്‍ കൈക്കൂപ്പി മാപ്പ് അപേക്ഷിച്ച് നടി ഉര്‍വശി റൗട്ടേല

വ്യത്യസ്തമായ പേരായിരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്നും ഇരുവരും പറയുന്നുണ്ട്. കുഞ്ഞിന്റെ മുഴുവന്‍ പേര് സൈറസ് മിലനെന്നാണ്. ഈ പേരിടലും അവസാനം അടിപിടിയോ, പേര് കെട്ടവരെല്ലാം ഞെട്ടി എന്ന ക്യാപ്ഷനോടെയായാണ് പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മിലിയോ എന്നത് വിളിപ്പേരാണ്. മറ്റൊരു പേരായിരിക്കും മകന് ഇടുന്നതെന്ന് നേരത്തെ തന്നെ മീത്ത് വ്യക്തമാക്കിയിരുന്നു. അതെന്താണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ, കുഞ്ഞിനേയും കൊണ്ട് രണ്ടര മാസത്തിന് ശേഷം മിറി കുഞ്ഞുമായി മീത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. ഗംഭീരമായ വരവേല്‍പ്പായിരുന്നു മീത്ത് കുഞ്ഞിന് വേണ്ടി ഒരുക്കിയത്.

Advertisement