സിനിമയില്‍ തുടരാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്, നായികയാവാന്‍ ആഗ്രഹിച്ചിട്ടില്ല; നടി മീരാ കൃഷ്ണ

84

ഒരുകാലത്ത് സിനിമയിലും സീരിയലും സജീവമായിരുന്നു നടി മീരാകൃഷ്ണൻ. പിന്നീട് അഭിനയത്തിൽ നിന്നും അപ്രതീക്ഷിതമാവുകയായിരുന്നു ഈ താരം. ഇതോടെ മീരയെ പ്രേക്ഷകർ മറന്നു തുടങ്ങി. നടി തിരിച്ചുവന്നത് തമിഴ് സീരിയലുകളിലൂടെയാണ്. 

ഇന്ന് തമിഴ് സീരിയലുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ നടി. ഇപ്പോൾ സിനിമയിൽ അവസരം കിട്ടാത്തതിനെ കുറിച്ചും സീരിയൽ അഭിനയത്തെക്കുറിച്ചും ആണ് നടി സംസാരിക്കുന്നത്.

Advertisements

”മികച്ച നടിക്കുള്ള അവാർഡിനായി അവസാന റൗണ്ട് വരെ രണ്ടു മീരമാരായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. മീര ജാസ്മിന് രണ്ട് സിനിമകൾ ഉണ്ടായിരുന്നു. അങ്ങനെ മികച്ച നടി മീര ജാസ്മിനും എനിക്ക് സ്പെഷ്യൽ ജൂറി പുരസ്‌കാരവും കിട്ടി. അതു കഴിഞ്ഞ് കമൽ സർ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെൺകുട്ടിയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉത്തരം അറിയില്ല. സ്ത്രീഹൃദയം, കൂടുംതേടി, വീണ്ടും ജ്വാലയായ്, ആകാശദൂത് മുതൽ മൂന്നുമണി വരെ പല സീരിയലുകൾ.

സിനിമയിൽ ഇല്ലെന്നേയുള്ളൂ, 2004 മുതൽ രണ്ട് മൂന്നു വർഷങ്ങൾ മാറ്റി നിർത്തിയാൽ മിനി സ്‌ക്രീനിലുണ്ട്” മീര പറയുന്നു. സിനിമയിൽ തുടരാൻ പറ്റാത്തതിൽ തീർച്ചയായും വിഷമം തോന്നാറുണ്ട്. നായികയാവണമെന്ന് അന്നും ഇന്നും ആഗ്രഹിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ മലയാളത്തിലെ പല കഥാപാത്രങ്ങളും കാണുമ്പോൾ അഭിനയിക്കാൻ ആഗ്രഹം തോന്നാറുണ്ട് താരം പറഞ്ഞു.

Advertisement