കുടുംബ വിളക്കിൽ ഇപ്പോൾ പുതിയ വിശേഷം അറിഞ്ഞ സന്തോഷത്തിലാണ് വേദികയും അച്ഛമ്മയും ഒഴികെ മറ്റെല്ലാവരും. സഞ്ജനയ്ക്കും പ്രതീഷിനും കുഞ്ഞ് ജനിക്കാൻ പോകുന്നു. സുമിത്രയും സിദ്ധാർത്ഥനും അമ്മമ്മയും അച്ഛാച്ചനും ആകാൻ പോകുന്നു. എന്നാൽ സുമിത്രയെ കണ്ടാൽ ഇത്രയും വലിയ പിള്ളാരുടെ അമ്മയാണെന്ന് ഒരിക്കലും പറയില്ല, അതിനിടയിലാണ് അമ്മൂമ്മേ എന്ന് വിളിക്കാൻ പുതിയ ആൾ വരുന്നു എന്ന വിശേഷം.
മുപ്പത് കഴിഞ്ഞ ആനന്ദ് നാരായണനാണ് സീരിയലിൽ നാൽപത് കാരിയായ മീര വാസുദേവന്റെ മകൻ. എന്നാൽ ഇപ്പോഴും മുപ്പതിന്റെ ചെറുപ്പം സൂക്ഷിക്കുന്ന ആളാണ് മീര. ശരീര സൗന്ദര്യം നിലനിർത്താൻ മീര വാസുദേവൻ ഇപ്പോഴും കൃത്യമായി വ്യായാമം ചെയ്യാറുണ്ട്. തന്റെ വർക്കൗട്ടിനെ കുറിച്ചും ഡയറ്റിനെ കുറിച്ചും എല്ലാം മീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
ALSO READ
മകനൊപ്പമുള്ള വർക്കൗട്ട് വീഡിയോയിലൂടെ മികച്ച സന്ദേശങ്ങളും മീര തന്റെ വർക്കൗട്ട് വീഡിയോയിൽ ഉൾപ്പെടുത്താറുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ പല സ്ത്രീകൾക്കും പ്രചോദനമായ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിയ്ക്കുന്നത്. പ്രസവ ശേഷമുള്ള ശരീര സംരക്ഷണത്തിന് വേണ്ടി യഥാർത്ഥ ജീവിതത്തിലും പല സ്ത്രീകൾക്കും മീര പ്രചോദനമാണ്.
മഹാരാഷ്ട്രക്കാരിയായ മീര വാസുദേവൻ തന്മാത്ര എന്ന സീരിയലിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്. തുടർന്ന് കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കനൽപൂവ് എന്ന സീരിയലിലും കേന്ദ്ര കഥാപാത്രമായി എത്തി. നിലവിൽ കുടുംബ വിളക്ക് എന്ന സീരിയലിൽ ആണ് മീര അഭിനയിക്കുന്നത്. അടുക്കളയിൽ അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് കുടുംബ വിളക്കിൽ പറയുന്നത്.
ALSO READ
മിനിസ്ക്രീൻ സീരിലുകളിലൂടെയാണ് മീര വാസുദേവന്റെ തുടക്കം. തമിഴ്, ഹിന്ദി സീരിയലുകളിൽ സജീവമായിരുന്ന മീര പിന്നീട് സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതിന് ശേഷം സിനിമയിലും സീരിയലിലും ഒരേ സമയം അഭിനയിക്കാൻ തുടങ്ങി. ഇപ്പോഴും സീരിയലുകൾ ചെയ്യുമ്പോഴും ഇടയ്ക്ക് ചില സിനിമകളിൽ മുഖം കാണിക്കാറുണ്ട് താരം.