മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.
കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്.
ജീവിത പരാജയത്തില്‍ നിന്നും ഉയിര്ത്തെഴിന്നേറ്റാണ് നടി സീരിയല്‍ രംഗത്തേക്ക് എത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആണ് നടി മടങ്ങിയെത്തിയത്. ഈ സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ ആണ് നടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ മലയാളം ടെലിവിഷന്‍ ആരാധകരായ കുടുംബ പ്രേക്ഷകര്‍ നടിയെ ഏറ്റെടുക്കുക ആയിരുന്നു.
ആദ്യ കാലത്ത് മലയാള സിനിമയില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ കുറയാനുള്ള കാരണം ഭാഷയായിരുന്നു എന്ന് മീരാ വാസുദേവ് പറയുന്നു. അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നതെന്നും താരം പറയുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് മീരയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
ALSO READ-ഫഹദ് ഫാസിലിന് ഒപ്പം അങ്ങനെ ചെയ്യാനാണ് എന്റെ ആഗ്രഹം; മഡോണ സെബാസ്റ്റ്യൻ പറയുന്നത് കേട്ടോ
താരം ബോള്‍ഡ് ലുക്കിലാണ് എത്തിയിരിക്കുന്നത്. ഇതിന് മുമ്പും താരം ഫോട്ടോഷൂട്ടുകള്‍ താരം നടത്തിയിട്ടുണ്ടെങ്കിലും ‘കുടുംബവിളക്കി’ലെ ‘സുമിത്ര’യായതിന് ശേഷം നാടന്‍ വേഷങ്ങളിലെത്തിയിരുന്ന താരത്തിന്റെ മേയ്ക്കോവര് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്.
താരം എല്ലാ ചിത്രങ്ങള്‍ക്കും വ്യത്യസ്ത ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യവും ഫിറ്റ്നെസ്സും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഫോട്ടോഷൂട്ട്.
അതേസമയം, താരത്തിന്റെ ഫോട്ടോഷൂട്ടിന് വലിയ രീതിയില്‍ പ്രശംസയും ലഭിക്കുന്നുണ്ട്. താരം വളരെ കൂള്‍ ആയിട്ടുണ്ടെന്നതാണ് പ്രേക്ഷകരുടെ പ്രതികരണം. ഒട്ടേറെ പേരാണ് മീരാ വാസുദേവിനെ അഭിനന്ദിക്കുകയും ചെയ്യുന്നത്.