രണ്ടാം വിവാഹവും തകര്‍ന്നതോടെ രക്ഷ സിനിമ മാത്രം; പുത്തന്‍ മേക്കോവറില്‍ മോഹന്‍ലാലിന്റെ നായിക

97

തന്മാത്രയിലൂടെ മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട താരമാണ് നടി മീരാ വാസുദേവ്. ഏറെ സങ്കീര്‍ണതകളിലൂടെ പോകുന്ന വീട്ടമ്മയായി സിനിമയില്‍ മീര ജീവിക്കുകയായിരുന്നെന്ന് വിമര്‍ശകര്‍ പോലും അംഗീകരിച്ചു.

Advertisements

എന്നാല്‍ അതിനു ശേഷം മീരയെ മലയാളത്തില്‍ കണ്ടത് വളരെ അപൂര്‍വ്വമായി മാത്രമാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിലൂടെ സിനിമയില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങുകയാണ് നടി.

ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ച് വരവ്. 2005ലാണ് മീര തന്മാത്രയില്‍ അഭിനയിക്കുന്നത്.

2010ലാണ് മീര ആദ്യ ഭര്‍ത്താവ് വിശാല്‍ അഗര്‍വാളുമായി വേര്‍പിരിഞ്ഞിരുന്നു. 2005ലാണ് ഇവര്‍ വിവാഹിതരായത്.

എന്നാല്‍ 2012ല്‍ മീര നടനും മോഡലുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്.

2016ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. ഇതോടെ സിനിമയിലേയ്ക്ക് തന്നെ തിരിച്ചു വരാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement