മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.
കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്.
ജീവിത പരാജയത്തില്‍ നിന്നും ഉയിര്ത്തെഴിന്നേറ്റാണ് നടി സീരിയല്‍ രംഗത്തേക്ക് എത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആണ് നടി മടങ്ങിയെത്തിയത്. ഈ സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ ആണ് നടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ മലയാളം ടെലിവിഷന്‍ ആരാധകരായ കുടുംബ പ്രേക്ഷകര്‍ നടിയെ ഏറ്റെടുക്കുക ആയിരുന്നു.
ഇപ്പോഴിതാ മീര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നോ മേക്കപ്പ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഇതിനൊപ്പം വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ക്യാപ്ഷനാണ് മീര നല്‍കിയത്.
നിങ്ങളുടെ കഴിവിന് തുരങ്ക് വെക്കുന്ന ആരില്‍ നിന്നും എന്തില്‍ നിന്നും നിങ്ങള്‍ മാറിപ്പോവുക. ഒരേയൊരു ജീവിതമേയുള്ള, അത് ജീവിക്കൂ, സ്നേഹിക്കൂ, മറ്റുള്ളവരെ ദ്രോഹിക്കാതെയും ആരെ.ും നിങ്ങളെ ഉപദ്രപിക്കാന് അനുവദിക്കാതെയും ജീവിതം ആഘോഷിക്കുക എന്നായിരുന്നു മീര നല്കിയ ക്യാപ്ഷന്‍. പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.