മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹന്‍ലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല.
കുറച്ചു സിനിമകള്‍ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
നടിയുടെ ജീവിതത്തില്‍ ധാരാളം സംഭവ വികാസങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങള്‍ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്. മുമ്പ് വിവാഹത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ മീര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിശാല്‍ അഗര്‍വാളിനെ ആയിരുന്നു ആദ്യം വിവാഹം ചെയ്തതെന്നും എന്നാല്‍ ആ ബന്ധം വലിയ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും മീര മുമ്പ് പറഞ്ഞിരുന്നു. വിശാലുമായി പിരിഞ്ഞതിന് പിന്നാലായാണ് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തത്.
എന്നാല്‍ ഈ ബന്ധവും അധിക കാലം മുന്നോട്ടുപോയില്ല. ഈ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനുണ്ട്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഓര്‍ക്കാനേ ഇഷ്ടമില്ലെന്നും വിവാഹ ബന്ധം വേര്‍പിരിയുമ്പോള്‍ എപ്പോഴും സമൂഹത്തില്‍ കുറ്റക്കാരാവുന്നത് സ്ത്രീകള്‍ മാത്രമാണെന്നും മീര പറഞ്ഞിരുന്നു.
താന്‍ മലയാള സിനിമയിലെത്തിയതോടെ പുതിയ മാനേജറെ വെച്ചിരുന്നുവെന്നും അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനമെന്നും അയാള്‍ അാളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തന്റെ പ്രൊഫഷനല്‍ ലൈഫ് ഉപയോഗിച്ചുവെന്നും തന്റെ സിനിമകളെല്ലാം പരാജയമായി എന്നും മീര കൂട്ടിച്ചേര്‍ത്തു.