മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ഇപ്പോൾ അഭിനയത്തിൽ ഇല്ലെങ്കിൽ പോലും തന്റെ വിശേഷം പങ്കുവെച്ച് മീര എത്താറുണ്ട്. ഈ അടുത്താണ് താൻ വിവാഹിത ആവാൻ പോകുന്നു എന്ന സന്തോഷം മീര അറിയിച്ചത്. ശ്രീജുവിനെയാണ് നടി വിവാഹം കഴിക്കാൻ പോവുന്നത്. ഇതിനോടകം ഭാവി വരനൊപ്പം ഉള്ള നിരവധി ഫോട്ടോ മീര പങ്കുവെച്ചു.
എന്നാൽ നടി എപ്പോൾ ഫോട്ടോയുമായി എത്തുമ്പോഴും നെഗറ്റീവ് കമന്റാണ് ഇതിന് താഴെ വരാർ. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും. ഇവയ്‌ക്കൊന്നും തന്നെ മീര പ്രതികരിച്ചിട്ടുമില്ല. അത്തരത്തിൽ പുതുവർഷത്തിൽ പങ്കുവച്ചൊരു പോസ്റ്റിലും വൻ സൈബർ ആക്രമണം നടക്കുകയാണ്.
ന്യൂ ഇയറിന്റെ ഭാഗമായി ആണ് ശ്രീജുവിനൊപ്പമുള്ള ഫോട്ടോ മീരാ നന്ദൻ പങ്കുവച്ചത്. ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്നുമുള്ളതാണ് ഫോട്ടോകൾ. ഒപ്പം ‘2024 നിങ്ങൾക്കായി തയ്യാറാണ്. പുതുവത്സരാശംസകൾ’, എന്നും താരം കുറിച്ചിട്ടുണ്ട്. പിന്നാലെ ഇതിന് താഴെ നിരവധി കമന്റാണ് വന്നത്.
‘പൈസ മുഖ്യം ബിഗിലേ, ഇവൾക്കിതൊക്കെ മതി, വിവാഹ ശേഷമുള്ള ഡിവോഴ്‌സ് വാർത്തക്കായി കട്ട വെയ്റ്റിംഗ്, അയ്യോ ബാഡ് സെലക്ഷൻ പറയാതെ വയ്യ. എന്തായാലും നിങ്ങളുടെ ലൈഫാണിത്. എൻജോയ്,തക്കാളി പെട്ടിക്ക് ഗോതറേജിന്റെ പൂട്ടോ എന്നിങ്ങെയുള്ള നെഗറ്റീവ് കമന്റാണ് കൂടുതലും വന്നത്. എന്നാൽ ഇതിന് മറ്റു ചിലർ വന്ന് തക്ക മറുപടിയും കൊടുത്തു.