ദേ അടുത്ത വിവാഹം, ബ്രൈഡ് ടു ബി ചിത്രങ്ങളുമായി മീര നന്ദന്‍. ആശംസകള്‍ അറിയിച്ച് ആരാധകര്‍

51

മുല്ല എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ട് കടന്നുവന്ന് പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മീര നന്ദന്‍. തന്റെ ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടര്‍ന്ന് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല മീരയ്ക്ക്, അതുകൊണ്ടുതന്നെ മറ്റു ഭാഷകളിലേക്ക് പോയി.

Advertisements

മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ആണ് മീരയുടെ കടന്നുവരവ് . ഇപ്പോള്‍ റേഡിയോ കമ്പനികളില്‍ വര്‍ക്ക് ചെയ്യുകയാണ് മീര. ഈ അടുത്ത് തന്റെ വിവാഹം ഉറപ്പിച്ച സന്തോഷമെല്ലാം നടി തന്നെ അറിയിച്ചിരുന്നു.

Also Read: അവരെ രുദ്രാക്ഷ് എന്നും ദക്ഷെന്നും വിളിച്ചു, മക്കള്‍ക്ക് പേര് കണ്ടെത്താന്‍ കഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ബിജു മേനോനും സുധീഷും, വൈറല്‍

ഇപ്പോഴിതാ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് മീര നന്ദന്‍. മീരയുടെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. മീരക്കൊപ്പം അടുത്ത കൂട്ടുകാരികളെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

തന്റെ ബ്രൈഡ് ടു ബി ചിത്രങ്ങള്‍ മീര നന്ദന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ക്രീവിനേക്കാള്‍ മികച്ചതാണ് എന്റെ ക്രൂ എന്നാണ് മീര ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. സെര്‍ബിയയിലെ ബെല്‍ഡ്രേഡ് വാട്ടര്‍ ഫ്രണ്ടില്‍ വെച്ചായിരുന്നു ആഘോഷം.

Also Read:മികച്ച നടനുള്ള അവാര്‍ഡ് നേടി മമ്മൂക്ക, സ്‌നേഹചുംബനം നല്‍കി കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍

തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് മീരയും സുഹൃത്തുക്കളും പ്രത്യക്ഷപ്പെട്ടത്. വളരെ സിംപിളായിരുന്നു പരിപാടികളെല്ലാം. കൂട്ടുകാര്‍ക്കൊപ്പമുള്ള മീരയുടെ നല്ല നിമിഷങ്ങളായിരുന്നു ഇത്. മീരയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Also Read:ടീച്ചറുടെ വിജയം വടകരയുടെ സാംസ്‌കാരിക പുരോഗതി വിളിച്ചറിയിക്കും, സ്‌നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്‌കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചര്‍, പിന്തുണയുമായി ഗായത്രി വര്‍ഷ

മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം 2023 സെപ്തംബറിലാണ് നടന്നത്. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ലണ്ടനില്‍ അക്കൗണ്ടന്റാണ് ശ്രീജു.

Advertisement