ശമ്പളമില്ലാതെ ജീവിച്ചത് ആറുമാസം, ദുബായിയിലെ ആ ജീവിതമാണ് ശരിക്കും ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ചത്,മനസ്സുതുറന്ന് മീര നന്ദന്‍

1050

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ മുല്ല എന്ന സിനിമയില്‍ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദന്‍. മുല്ലയുടെ തര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു പിടി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കൂടി മികച്ച വേഷങ്ങള്‍ ചെയ്ത മീരാ നന്ദന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Advertisements

ഒരു റേഡിയോ ജോക്കി കൂടിയിയായ മീരാ നന്ദന്‍ ഇപ്പോള്‍ ദുബായിയില്‍ ജോലി ചെയ്യുക ആണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിര്‍ത്തിയോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിന് ഒപ്പം താന്‍ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറഞ്ഞിരുന്നു.

Also Read:ഇവിടെ മാത്രം സിനിമ ഓടിയാൽ മതിയോ? നിർമാതാവും ദിലീപും കാരണം സ്ലാങ് മാറ്റി, ചിത്രം വൻപരാജയമായി, അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റായി: ലാൽ ജോസ്

യുഎഇയില്‍ തന്നെ സെറ്റിലായ മീര നന്ദന്‍ ഇടയ്ക്ക് കേരളത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാനായാണ് എത്താറുള്ളത്. ഇപ്പോഴിതാ ദുബായിയിലെ തന്റെ ജോലിയെ കുറിച്ചും തന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് മീര.

ദുബായിയിലെ തന്റെ ജീവിതത്തിലെ ആദ്യത്തെ ആറുമാസമാണ് ശരിക്കും ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. ശമ്പളമില്ലാതെയായിരുന്നു ജീവിച്ചതെന്നും അപ്പോള്‍ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും പിന്നീട് അങ്ങനെ ഇട്ടിട്ട് പോകുന്നത് ശരിയല്ലെന്ന് മനസ്സിലായതോടെ താന്‍ പൊരുതുകായിരുന്നുവെന്നും മീര പറയുന്നു.

Also Read: നാടിനെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ട്, എത്ര ആത്മാർത്ഥമായി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചാലും കാര്യങ്ങൾ നടപ്പാക്കി കിട്ടില്ല;മോഹൻലാൽ

പാട്ടായിരുന്നു തന്റെ ഉള്ളില്‍ എപ്പോഴും. വിദ്യാര്‍ത്ഥിയായിരിക്കമ്പോഴേ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടായിരുന്നു. പാട്ടില്‍ എന്തെങ്കിലുമൊക്കെയാവണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും എന്നാല്‍ തനിക്ക് അതിനുമാത്രം അവസരങ്ങള്‍ കിട്ടിയില്ലെന്നും താനൊരു മടിച്ചിയാണെന്നും മീര പറയുന്നു.

Advertisement