മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകന് ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന് വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന് പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന് ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന് സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്.
ഇപ്പോഴിതാ സഹോദരങ്ങള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മീര ജാസ്മിന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മീര ചിത്രം പങ്കിട്ടിരിക്കുന്നത്. വയ്യാത്ത സഹോദരനെ ചേര്‍ത്തുപിടിച്ച് മറ്റ് സഹോദരങ്ങള്‍ക്കൊപ്പം സന്തോഷത്തില്‍ മതിമറന്ന് നില്‍ക്കുകയാണ് താരം.
മീരയുടെയും സഹോദരങ്ങളുടെയും ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ മാസമായിരുന്നു മീരയുടെ പിതാവ് ജോസഫ് ഫിലിപ്പ് മരണപ്പെട്ടത്. ഈ വേദനയില്‍ നിന്നും കരകയറുകയാണ് മീരയും സഹോദരങ്ങളും.