വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക; വീണ്ടും വൈറലായി മീര ജാസ്മിന്റെ വാക്കുകള്‍, എന്തുപറ്റിയെന്ന് ആരാധകരും

230

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് മീരാ ജാസ്മിന്‍. വിവാഹത്തോടെയാണ് ഈ താരം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഇതിനുശേഷം ഈ താരത്തിന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് പഴയതു പോലെതന്നെ സിനിമയിലേക്ക് മീര തിരിച്ചുവന്നെങ്കിലും രൂപത്തിലും ഭാവത്തിലും ഏറെ മാറ്റം ഉണ്ടായി.

Advertisements

എന്തുകൊണ്ട് മീര പഴയതുപോലെ സംസാരിക്കുന്നില്ല അഭിമുഖം നല്‍കുന്നില്ല എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. പലതിനു മുന്നിലും മൗനം പാലിച്ചു നില്‍ക്കുകയാണ് ഈ നടി ഇപ്പോള്‍. 2022ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചുവന്നത്. ഈ കഥാപാത്രം മീര തന്നെ ചെയ്യണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു.

എന്നാല്‍ നടിയുടെ നമ്പര്‍ പോലും കയ്യില്‍ ഉണ്ടായിരുന്നില്ല , അതുകൊണ്ടുതന്നെ കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടി . കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ലെന്നാണ് നടി ആദ്യം പറഞ്ഞത്, പിന്നീട് സമ്മതിച്ചെന്നും സംവിധായകന്‍ പറഞ്ഞു.

രണ്ടാം വരവില്‍ സോഷ്യല്‍ മീഡിയയിലും സജീവമാവുകയായിരുന്നു നടി. തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ഇടയ്ക്കിടെ എത്താറുണ്ട്. ഇപ്പോഴിതാ നടി പങ്കിട്ട പുത്തന്‍ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

also read
ഒരുപാടിഷ്ടപ്പെടുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും, എല്ലാകാലത്തും പിന്തുണച്ചവര്‍ക്കും ഒരുപാട് നന്ദി; മകളെ കുറിച്ച് കൃഷ്ണ കുമാര്‍
വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിന്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. അമേരിക്കയില്‍ അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

https://youtu.be/epnl9ZEd5cI

Advertisement