മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.
ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.
സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, ഒരേകടൽ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു.
മലയാള സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു.
മീരയും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും.
ഇപ്പോഴിതാ താരം തനിക്ക് ചമ്മൽ തോന്നിയ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. താൻ ചില ട്രോളുകളും മീമുകളും ഒക്കെ കാണാറുണ്ട്. കസ്തൂരിമാനിലെ കരച്ചിലൊക്കെ എന്റെ ട്രോൾ ആയി കണ്ടു. പഴയ ചില സീനുകൾ ഒക്കെ കാണുമ്പോൾ ചമ്മലാകും. കസ്തൂരിമാനിലെ കരച്ചിൽ ഒക്കെ അത്രയും വേണ്ടായിരുന്നു, അല്ലേ? അന്ന് ചെറിയ കുട്ടിയല്ലേ, അത്രയല്ലേ അറിവുള്ളൂ എന്നാണ് മീര ജാസ്മിൻ പറയുന്നത്.
അതേസമയം, തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ചും മീര സംസാരിക്കുന്നുണ്ട്. പണ്ട് തനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നു ഇപ്പോൾ അങ്ങനെയല്ല ലൈഫ് സ്‌റ്റൈൽ മാറിയത് കൊണ്ടാകും എക്‌സസൈസ് ചെയ്യും. അതിനെല്ലാം ടൈം കണ്ടെത്താൻ തുടങ്ങിയെന്നും മീര ജാസ്മിൻ പറയുന്നു,
താനൊന്നും പ്ലാൻ ചെയ്യാറില്ല ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്ത് കാണും എന്ന രീതിയാണ് തനിക്കിഷ്ടമെന്ന് മീര ജാസ്മിൻ പറഞ്ഞു.ു
2003ൽ പുറത്തിറങ്ങിയ ചിത്രമാണ് കസ്തൂരിമാൻ. മീര ജാസ്മിനും കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിച്ച് എത്തിയ ചിത്ര ക്യാംപസ് പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്.
എകെ ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.