‘എന്നെ എല്ലാവരും ആൺകുട്ടി ആയിട്ടായിരുന്നു കണ്ടത്; നടപ്പിലും ഇരിപ്പിലും ഞാനും അങ്ങനെ മാറി’; വളരെ എൻജോയ് ചെയ്ത കാലത്തെ കുറിച്ച് മീര ജാസ്മിൻ

92

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.

Advertisements

സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, ഒരേകടൽ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു.

ALSO READ- ‘ഞാൻ എന്നും നിങ്ങളുടെ അരികിലുണ്ടാകും; മുൻപ് പറഞ്ഞിട്ടില്ലെങ്കിലും’; ഹൃദ്യമായ കുറിപ്പുമായി മീര നന്ദനും ശ്രീജുവിനും ഒപ്പം ആൻ അഗസ്റ്റിൻ

മലയാള സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു. മലയാളത്തിൽ നരേന്റെ നായികയായി ക്വീൻ എലിസബത്ത് എന്ന സിനിമയിലാണ് മീരയുടേതായി പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ താരം തന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ രസതന്ത്രം സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ്. ഭരത് ഗോപിയുടെയും മോഹൻലാലിന്റേയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വളരെ നല്ല അനുഭവമായിരുന്നെന്നാണ് താരം പറഞ്ഞത്.

അന്ന് ഭരത് ഗോപി തനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നെന്നും മീര പറഞ്ഞു. ചിത്രത്തിൽ ആണായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അത് അടിപൊളി എക്‌സ്പീരിയൻസ് ആയിരുന്നെന്നാണ് മീര മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തന്റെ ഓപ്പോസിറ്റ് അഭിനയിക്കുന്നത് മഹാനായ നടനായ ഭരത് ഗോപി പിന്നെ മോഹൻലാലും ആണ്. വളരെ നല്ല അനുഭവമായിരുന്നു അത്. അതിൽ ആൺവേഷം ചെയ്തിരുന്നത കുറച്ചു കഴിഞ്ഞപ്പോൾ അത് വളരെ രസമായി തോന്നിയെന്നും മീര വിശദീകരിച്ചു.

ALSO READ-‘തട്ടമിട്ടില്ലെങ്കിൽ, നെയിൽ പോളിഷ് ഇട്ടാൽ’! എന്നെ സ്വർഗ്ഗത്തിലെത്തിക്കാൻ നിങ്ങൾക്കെന്താണ് ഇത്ര തിടുക്കം? തുറന്നടിച്ച് മഹീന റാഫി

സിനിമയിൽ കാണുന്ന പോലെ തന്നെ അഭിനയിക്കാൻ സാധിച്ചു. ചെയ്ത് ചെയ്ത് കുറച്ചുകഴിഞ്ഞപ്പോൾ തന്റെ നടപ്പൊക്കെ അങ്ങനെ തന്നെയായി മാറി. ഒരു ആൺകുട്ടി നടക്കുന്ന പോലെ ആയിരുന്നു. ഭരത് ഗോപി സാറിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് അനുഗ്രഹമായ ഒരു കാര്യമാണ്.

ഭരത് ഗോപി ആദ്യം അഭിനയിച്ച സിനിമകളിലെ അനുഭവങ്ങളൊക്കെ പറഞ്ഞിരുന്നു. ഒരു ആൺകുട്ടിയായി അഭിനയിച്ചത് വളരെയധികം ആസ്വദിച്ചിരുന്നു. സ്ത്രീകൾ പലപ്പോഴും ഇരിക്കുന്നതിലും നടക്കുന്നതിലും ഒക്കെ ഭയങ്കര കോൺഷ്യസ് ആയിരിക്കുമല്ലോ എന്നാൽ, ഒരു ആണാകുമ്പോൾ ഭയങ്കര കെയർഫ്രീയാണ്.

ഒന്നിനെ കുറിച്ചും ഒരു ചിന്തയുമില്ല, ശരിക്കും എൻജോയ് ചെയ്തിരുന്നു. തന്നെ എല്ലാവരും ഒരു ആൺകുട്ടി ആയിട്ടായിരുന്നു കണ്ടത്. എന്റെ പുറത്തൊക്കെ അടിക്കുമായിരുന്നു. അതെല്ലാം നല്ല രസമായിരുന്നെന്നും മീരാ ജാസ്മിൻ പറയുകയാണ്.

Advertisement