മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകന് ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന് വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന് പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന് ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന് സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്. ക്യൂന്‍ എലിസബത്താണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം.
ഇപ്പോള്‍ ക്യൂന്‍ എലിസബത്തിന്റെ പ്രൊമോഷന് പരിപാടികളുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പഴയ സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പണ്ട് തനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും ഇപ്പോള്‍ സ്വഭാവം മാറിയെന്നും താരം പറയുന്നു.
ഇപ്പോള്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും താന്‍ ആസ്വദിക്കുകയാണ്. ഒന്നും പ്ലാന്‍ ചെയ്യാറില്ലെന്നും വരുന്നിടത്തുവെച്ച് കാണാം എന്ന രീതിയിലാണെന്നും യോഗയും എക്സസൈസുമെല്ലാം ചെയ്യുന്നുണ്ടെന്നും ലൈഫ് സ്റ്റൈല്‍ ആകെ മാറിയെന്നും മീര ജാസ്മിന് പറയുന്നു.