മീനയോട് കടുത്ത പൊസസീവിനെസ്സ് ആണ്; രജനികാന്ത് അല്ലാതെ ആരും കൂടെ അഭിനയിക്കുന്നത് പോലും ഇഷ്ടമല്ല; തുറന്നുപറഞ്ഞ് നടൻ പ്രസന്ന

1121

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാർക്ക് മികച്ച പിന്തുണ നൽകുന്ന മലയാളത്തിൽമീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഭർത്താവിന്റെ മരണത്തിൽ തകർന്ന മീന മാസങ്ങൾക്ക് ശേഷം മനോധൈര്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ താരം സിനിമാ രംഗത്ത് 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

Advertisements

ഇക്കാര്യം മീനയുടെ കുടുംബവും സഹപ്രവർത്തകരും ആഘോഷമാക്കിയിരുന്നു. ആ ചടങ്ങ് വലിയൊരു ആഘോഷമായത് പല പ്രമുഖരും പങ്കെടുത്തതോടെയാണ്. രജനികാന്ത് ഉൾപ്പടെയുള്ളവർ ചടങ്ങിനെത്തിയിരുന്നു.

ALSO READ-സ്വന്തം പോക്കറ്റ് വർധിപ്പിക്കണമെന്ന ആഗ്രഹം മാത്രമുള്ള നേതാക്കളെ തുടച്ചുനീക്കിയാൽ ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാം; തന്നെ ഒതുക്കിയതാണ് എന്ന് കൊല്ലം തുളസി

ഇപ്പോൾ ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയും മീനയെ കുറിച്ച് മനസ്സുതുറക്കുകയും ചെയ്ത നടൻ പ്രസന്നയുടെ വാക്കുകളാണ് വൈറലാകുന്നത്. താൻ മീനയുടെ വലിയൊരു ഫാനാണ് എന്നാണ് പ്രസന്ന പറയുന്നത്.

‘മീനയുടെ കടുത്ത ആരാധകനാണ് ഞാൻ. ഞാൻ വളരെ പൊസസീവ് ആണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. യജമാനൻ എന്ന സിനിമ ഇറങ്ങിയപ്പോൾ ചെന്നൈയിൽ ടിക്കറ്റ് കിട്ടാത്തതിനാൽ ട്രെയിനിൽ യാത്ര ചെയ്ത് കരൂരിൽ പോയി ഞാൻ സിനിമ കണ്ടിട്ടുണ്ട്. മീനയോട് അത്രയ്ക്ക് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു,’- പ്രസന്ന വെളിപ്പെടുത്തിയതിങ്ങനെ.

ALSO READ-ആരേയും കിട്ടാതായപ്പോഴാണോ നവ്യയെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോട് വീണയുടെ ചോദ്യം; നീ ഭൂമിക്ക് ഭാരം തന്നെയെന്ന് നവ്യ; കൈയ്യടിച്ച് പ്രേക്ഷകർ

പ്രസന്ന മലയാള സിനിമയ്ക്കും സുപരിചിതനാണ്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ പ്രസന്ന അഭിനയിച്ചിരുന്നു. അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിലും പ്രസന്ന ഒരു ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. നടി സ്നേഹയുടെ ഭർത്താവ കൂടിയാണ് പ്രസന്ന.

Advertisement