വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്ക്രീന്‍ ബിഗ് സ്ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്. നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രമുഖ സംവിധായകന് ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്ഥികളില് ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
Also Read:രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് റാഫിയും മഹീനയും
തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്.
എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന താരം ആ ജോലി ഉപേക്ഷിച്ചാണ് ഈ ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. ഇപ്പോഴിതാ അതേക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ഇഷ്ടം പോലെ ചെയ്തോളാനാണ് വീട്ടുകാര്‍ എപ്പോഴും പറയാറുള്ളതെന്നും എന്റെ ലൈഫ് എന്റെ ചോയിസിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു.
സങ്കടം വന്നാലും സന്തോഷം വന്നാലും തന്റെ മുഖത്ത് അത് പ്രതിഫലിക്കും. എത്ര മറച്ചുവെച്ചാലും മുഖത്ത് കാണാമെന്നും താന്‍ ഫാമിലിയുമായി ഭയങ്കര അറ്റാച്ച്ഡ് ആണെന്നും എല്ലാ കാര്യങ്ങളും വീട്ടില്‍ സംസാരക്കാറുണ്ടെന്നും അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കാറുണ്ടെന്നും മീനാക്ഷി പറയുന്നു.