അച്ഛന്‍ പഠിച്ച കോളേജിലേക്ക് മീനാക്ഷി ; ആഗ്രഹം സഫലമാക്കി താരം

170

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി. 

ഇപ്പോഴിതാ അച്ഛന്‍ അനൂപ് പഠിച്ച മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് പ്രവേശനം നേടിയിരിക്കുകയാണ് മീനാക്ഷി. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയത്.

Advertisements

ഇതേ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അനൂപ്. ഗ്രാമത്തിന്റെ സ്വച്ഛതയില്‍, അച്ഛന്റെ പ്രിയ കലാലയത്തില്‍ പഠിക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്ന് മീനാക്ഷി പറയുന്നു. മണര്‍കാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളായപ്പോള്‍ കോളജിന്റെ പുത്തന്‍ കാഴ്ചകളുടെ ത്രില്ലിലായിരുന്നു മീനാക്ഷി.

കഴിഞ്ഞ ദിവസം കോളജ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ മീനാക്ഷി ഔദ്യോഗിക പേജില്‍ പങ്കുവച്ചിരുന്നു. രസകരമായ അടിക്കുറിപ്പോടു കൂടി പങ്കുവച്ച ആ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

 കോട്ടയം സ്വദേശിനിയായ മീനാക്ഷിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ഇവരില്‍ ഒരാളുമായി ആറു വയസ്സിന്റെയും മറ്റൊരാളുമായി 13 വയസ്സിന്റെയും പ്രായവ്യത്യാസമാണ് മീനാക്ഷിക്ക് ഉള്ളത്. താരത്തിന്റെ ഇളയ സഹോദരന്‍ മീനാക്ഷിയെ പോലെ തന്നെ അഭിനയ ലോകത്ത് തന്നെ സജീവമാണ. കള അടക്കമുള്ള സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും താരത്തിന്റെ സഹോദരന്‍ അമ്പാടി അഭിനയിക്കുന്നുണ്ട്.

 

 

Advertisement