ദിലീപിനെ വെല്ലുന്ന അഭിനയവുമായി കുഞ്ഞാറ്റ, വീഡിയോ ഷെയര്‍ ചെയ്ത് മീനാക്ഷിയും, അഭിനന്ദിച്ച് ആരാധകര്‍

94

മീനാക്ഷി ദിലീപിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി സജീവമായത്. തന്റെ കിടിലന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്കിടെ ഈ താരപുത്രി എത്താറുണ്ട്.

Advertisements

മീനാക്ഷിയുടെ പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയില്‍ ഉള്ളത് മലയാളികളുടെ പ്രിയ നടി ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയും.

Also Read:സുന്ദരിയായ നായിക, ഒട്ടും ചേരാത്ത ആള്‍ ഞാന്‍ മാത്രമായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ആല്‍ബത്തിലെ നായകന്‍ മനസ്സുതുറക്കുന്നു

കുഞ്ഞാറ്റ പങ്കുവെച്ച ഒരു വീഡിയോ മീനാക്ഷി ഷെയര്‍ ചെയ്യുകയായിരുന്നു. ദിലീപിന്റെ പല ചിത്രങ്ങളിലെയും കോമഡി സീനുകളിലെയും ഡയലോഗുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അത് അഭിനയിക്കുകയായിരുന്നു കുഞ്ഞാറ്റ. തനിക്ക് ദിലിപിനെ പോലെ തന്നെ അഭിനയം വഴങ്ങുമെന്ന് കുഞ്ഞാറ്റ തെളിയിച്ചിരിക്കുകയാണ്.

കുഞ്ഞാറ്റയുടെ കിടന്‍ പെര്‍ഫോമന്‌സിനെ വാഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മീനാക്ഷി ഷെയര്‍ ചെയ്യുകയായിരുന്നു. മീനാക്ഷിയുടെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് കണ്ട് അധികം വൈകാതെ തന്നെ കുഞ്ഞാറ്റ അഭിനയത്തിലേക്ക് എത്തുമെന്ന് ആരാധകര്‍ പറയുന്നു.

Also Read:ഭാഗ്യയുടെ വിവാഹത്തിന് നല്‍കിയ മുല്ലപ്പൂവിന് കൂടുതല്‍ കാശ് വാങ്ങിയിട്ടില്ല, പറ്റുമെങ്കില്‍ സുരേഷേട്ടന്‍ ഈ കാര്യം ചെയ്തുതരണം, അഭ്യര്‍ത്ഥനയുമായി ധന്യ

അടുത്തിടെ നല്കിയ അഭിമുഖത്തില്‍ അഭിനയത്തിലെത്തുമെന്ന കാര്യത്തില്‍ കുഞ്ഞാറ്റ ഒരു സൂചന നല്കിയിരുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി വിദേശത്ത് പഠിക്കാന്‍ പോയിരിക്കുകയാണ് കുഞ്ഞാറ്റ.

Advertisement