ഫോട്ടോ കണ്ട് വൃത്തികേട് തോന്നുന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണ്; എനിക്ക് മോഡേൺ വസ്ത്രം ധരിക്കാനാണ് ഇഷ്ടം: വിമർശകരോട് തുറന്നടിച്ച് മീനാക്ഷി രവീന്ദ്രൻ

392

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രാീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രമുഖ സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതിൽ. ഷോയിൽ പങ്കെടുത്ത പതിനാറ് മത്സരാർഥികളിൽ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോൾ അവതാരക ആയും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രൻ.

Advertisements

ഫഹദ് ഫാസിൽ നായകൻ ആ മാലിക്ക് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലും മീനാക്ഷി രവീന്ദ്രൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. 19ാം വയസിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു.

ALSO READ- ഈ രണ്ട് നായികമാരുമായാണ് ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയിട്ടുള്ളത്; മികച്ച ഓൺസ്‌ക്രീൻ പെയറിനെ കുറിച്ച് ദുൽഖർ സൽമാൻ

എന്നാൽ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തിൽ സജീവം ആയതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് മീനാക്ഷി ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടിയാണ് മീനാക്ഷി.

സോഷ്യൽ മീഡിയിലും ഏറെ സജീവമാണ് മീനാക്ഷി രവീന്ദ്രൻ. ഈയടുത്ത് മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള ഒരു വീഡിയോ് സോഷ്യൽ മീഡയകളിൽ വൈറലായിരുന്നു. പിന്നാലെ താരം താൻ നേരിടുന്ന ബോഡി ഷെ യ് മിംഗ് കമന്റുകളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

തന്റെ വസ്ത്രധാരണത്തിന്റെ പേരിലും, ബോഡി ഷെയിമിങ്ങിന്റെ കാര്യത്തിലും തന്നെ വേദനിപ്പിക്കാനാണ് എല്ലാവരും നോക്കുന്നത് എന്നാണ് മീനാക്ഷി പറയുന്നത്. താൻ ആലപ്പുഴയിലെ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടിയാണ് താൻ. ആൺകുട്ടികൾ ചെയ്യുന്ന എല്ലാ ാര്യങ്ങളും എനിക്കും ചെയ്യാൻ നല്ല താത്പര്യമായിരുന്നുവെന്നാണ്
മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറയുന്നത്.

ALSO READ- പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിൾ സ്വന്തം വീട് പോലെ വൃത്തിയാക്കി; മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ച് ഷെഫ് പിള്ള

താൻ അന്ന് ചെയ്യുന്നതിനൊന്നും തന്റെ വീട്ടുകാർ എതിര് പറഞ്ഞിട്ടില്ല, അവർ വളരെ അധികം സപ്പോർട്ടീവ് ആയിരുന്നു. എങ്കിലും കുട്ടിക്കാലം തൊട്ടേ വണ്ണമില്ല, പൊക്കമില്ല എന്നൊക്കെ കേട്ടു മടുത്തിരുന്നു, ഇപ്പോൾ തന്റെ വസ്ത്രധാരണമാണ് ചിലർക്ക് പ്രശ്‌നം, എന്നാൽ അത്തരം വിമർശനങ്ങളൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് മീനാക്ഷി പറയുന്നത്.

എക്കാലത്തും തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നത് എന്നും മീനാക്ഷി പറയുന്നു. ഫോട്ടോ കണ്ട് വൃത്തികേട് എന്ന് പറയുന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണ് എന്നും തന്റെ കുഴപ്പമല്ലെന്നും താരം വ്യക്തമാക്കി. താൻ മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ബോഡി ഷെയിം ചെയ്യുന്ന ആളുകളാണ് ആ വസ്ത്രത്തിലെ വൃത്തികേട് കണ്ടുപിടിക്കുന്നവരെന്നും താരം ചൂണ്ടിക്കാണിച്ചു.

തന്നെ ആര് എന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല. പക്ഷെ വീട്ടുകാരെ പറ്റി പറഞ്ഞാൽ പ്രശ്നമാകും എന്നും മീനാക്ഷി മുന്നറിയിപ്പ് ൽകുന്നുണ്ട്. വീട്ടുകാർക്ക് ചിലതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. തനിക്ക് മോഡേൺ ഡ്രസ് ധരിക്കാൻ ഒരുപാടിഷ്ടമാണ് എന്നും മീനാക്ഷി വെളിപ്പെടുത്തി.

അതേസമയം, വസ്ത്രത്തെ പറ്റി സംസാരിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അമ്മയാണ് പഠിപ്പിച്ചത് നിന്റെ ഡ്രസ്സിനെ കമന്റ് ചെയ്യുകയാണെങ്കിൽ ‘ദാറ്റ്സ് അപ് ടു മീ’ എന്നു പറഞ്ഞാൽ മതി’, എന്നാണ് ഒരിക്കൽ തന്നോട് പറഞ്ഞത് എന്നും മീനാക്ഷി പറയുന്നു. വിമർശിക്കുന്നവരോട് ഇപ്പോഴും അതാണ് പറയാനുള്ളത് എന്നും മീനാക്ഷി രവീന്ദ്രൻ വിശദാകരിക്കുന്നു.

Advertisement