വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്ക്രീന്‍ ബിഗ് സ്ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്. നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രമുഖ സംവിധായകന് ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്ഥികളില് ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്. സിനിമയിലും സജീവമാണ് താരം. പ്രേമലു ആണ് മീനാക്ഷി അഭിനയിച്ച അവസാന ചിത്രം.
ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവരെയും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് മീനാക്ഷി പറയുന്നു.
ഓരോ വ്യക്തിയുടെയും വ്യക്തി സ്വാതന്ത്ര്യമാണ് അവരുടെ വസ്ത്രധാരണം. നമ്മള് ഏത് വസ്ത്രമിട്ടാലും നമ്മളെ ജഡ്ജ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും തന്റെ പച്ച വസ്ത്രം ധരിച്ചുള്ള ചിത്രം ഇപ്പോള്‍ പ്രചരിക്കുകയാണെന്നും മീനാക്ഷി പറയുന്നു.
അതിലൂടെ ചിലര്‍ തന്റെ സ്വകാര്യ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കാറില്‍ കയറുമ്പോള്‍ മുകളില്‍ നിന്നും തന്റെ മാറിടം ഷൂട്ട് ചെയ്തുവെന്നും ഭയങ്കര വൃത്തികേടാണ് അത് വീഡിയോയില്‍ കാണുമ്പോഴെന്നും മീനാക്ഷി പറയുന്്നു.