സ്‌മോക്ക് ചെയ്യണമെന്നായിരുന്നു പ്രേമലുവില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത്, എനിക്കത് അലര്‍ജിയാണ്, തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

86

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read:ഇന്ന് മമ്മൂക്ക നല്ല സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്നു, നേരത്തെ ലാലേട്ടനും ചെയ്തിട്ടുണ്ട്, അതില്‍ കാര്യമില്ല, ബിജോയ് നമ്പ്യാര്‍ പറയുന്നു

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍. പ്രേമലുവാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ പ്രേമലുവില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം. താന്‍ പ്രേമലുവില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തന്നോട് സിഗരറ്റ് വലിക്കാന്‍ അറിയുമോ എന്നാണ് ചോദിച്ചതെന്നും സിനിമയില്‍ ആദ്യം തന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് ആ സീനാണെന്നും മീനാക്ഷി പറയുന്നു.

Also Read:അത്രത്തോളം ഇഷ്ടപ്പെട്ടായിരുന്നു ആ സീരിയല്‍ ചെയ്തത്, എന്നാല്‍ ഇനി തുടരാനാവില്ല, ചന്ദ്രകാന്തത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ

ശരിക്കും പറഞ്ഞാല്‍ തനിക്ക് അത് പരിചയമില്ലായിരുന്നു. താന്‍ സ്‌മോക്ക് ചെയ്യുന്ന ഒരാളല്ലെന്നും തനിക്കത് അലര്‍ജിയാണെന്നും തനിക്ക് സ്‌മോക്ക് ചെയ്യാന്‍ ്അറിയില്ലെന്ന് അവരോട് തുറന്നുപറഞ്ഞിരുന്നുവെന്നും മീനാക്ഷി രവീന്ദ്രന്‍ പറയുന്നു.

കഥാപാത്രത്തിന് വേണ്ടി സ്‌മോക്ക് ചെയ്യേണ്ടി വരുമെന്ന് അവര്‍ തന്നോട് പറഞ്ഞു. സബാഷ് എന്നാണ് താന്‍ പറഞ്ഞതെന്നും സ്‌മോക്ക് ചെയ്യാത്ത ആള്‍ അത് ചെയ്യുമ്പോള്‍ ആറ്റിറ്റിയൂഡില്‍ ഒരു അമേച്യര്‍ ഫീലിങ് ഉണ്ടാവുമെന്നും അത് വരരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മീനാക്ഷി പറയുന്നു.

Advertisement