വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍.
ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ ഓഡിഷനുമായി ബ്ന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ മീനാക്ഷി. സ്‌ക്രീന്‍ ഏജ് തോന്നിപ്പിക്കുന്ന 18 വയസ്സുള്ള പെണ്‍കുട്ടിയെ നായികയായി തേടുന്നുവെന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ താനും അയച്ചുവെന്നും തനിക്ക് അപ്പോള്‍ 23 24 ഏജ് ആയിരുന്നുവെന്നും മീനാക്ഷി പറയുന്നു.
Also Read:വിജയിയുടെ രാഷ്ട്രീയ പ്രവേശനം , പ്രതികരിച്ച് രജനികാന്ത്
എന്നാല്‍ തനിക്ക് കിട്ടിയില്ല. പിന്നീട് പടം ഇറങ്ങാന്‍ നേരം അനശ്വരയെ നായികയായുള്ള പോസ്റ്റര്‍ കണ്ടപ്പോഴാണ് അവര്‍ക്ക് ഇത്രയും ചെറിയ കുട്ടികളെയായിരുന്നു വേണ്ടതെന്ന് മനസ്സിലായതെന്നും അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ സൂപ്പര്‍ ശരണ്യ സിനിമ ചെയ്യുന്ന സമയത്ത് ഗിരീഷേട്ടന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് പോകാന്‍ പറ്റിയില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.