എന്തൊരു ലുക്ക് ; വീണ്ടും തന്റെ ഫോട്ടോ പങ്കുവെച്ച് മീനാക്ഷി ദിലീപ്

109

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മീനാക്ഷി ദിലീപ്. ഈ താരത്തിന്റെ വിശേഷം അറിയാന്‍ പ്രേക്ഷകര്‍ക്കും വലിയ താല്പര്യം ആണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് മീനാക്ഷി എത്താറുണ്ട്. ഇതുവരെ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സിനിമ താരങ്ങളുടെ മക്കളുമായി അടുത്ത സൗഹൃദം മീനാക്ഷിക്ക് ഉണ്ട് .

Advertisements

ഈ അടുത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു സോഷ്യല്‍ മീഡിയയില്‍ സജീവമായത് . ശേഷം തന്റെ ഫോട്ടോസ് പങ്കുവെച്ച് മീനാക്ഷി എത്താറുണ്ട്.

ഇപ്പോഴിതാ താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. ലെഹങ്കയില്‍ സിംമ്പിള്‍ ലുക്കിലാണ് മീനാക്ഷി എത്തിയത്. പതിവ് പോലെ താരത്തിന്റെ ലുക്കിനെ കുറിച്ച് പറഞ്ഞ് ആരാധകര്‍ എത്തി. നടി മഞ്ജുവിന്റെ പേര് ചേര്‍ത്തുകൊണ്ടുള്ള ധാരാളം കമന്റ് വന്നു.

കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ വിവാഹത്തിന് പങ്കെടുത്തപ്പോള്‍ ഉള്ള ലുക്കിലുള്ള ഫോട്ടോ മീനാക്ഷി പങ്കുവെച്ചിരുന്നു. ഗോള്‍ഡന്‍ കളര്‍ നിറത്തിലെ സാരിയും ചോക്കര്‍ മാലയും ധരിച്ചാണ് താരപുത്രി ചിത്രത്തില്‍ എത്തിയത്. ഇത് വൈറല്‍ ആയിരുന്നു.

 

 

Advertisement