ട്രിപ്പടിച്ചും വീട്ടില്‍ ചില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മീനാക്ഷി;മുകുന്ദന്‍ ഉണ്ണിക്ക് യോജിച്ച ചക്കിക്കൊത്ത ചങ്കരനെന്ന് പ്രേക്ഷകര്‍

241

തീയേറ്ററില്‍ റിലീസായ പുതിയ ചിത്രമാണ് അഭിനവ് സുന്ദര്‍ മുകുന്ദ് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ചിത്രത്തിലെ മുഖ്യ വേഷത്തില്‍ എത്തുന്നത് വിനീത് ശ്രീനിവാസനാണ്. കരിയര്‍ വിജയകരമാക്കാനുള്ള ഒരു വക്കീലിന്റെ ശ്രമങ്ങളും അതിനായി അയാള്‍ സ്വീകരിക്കുന്ന വഴികളുമാണ് ചിത്രത്തിലുള്ളത്.

ബ്ലാക്ക് ഹ്യൂമറാണ് ചിത്രത്തിന്റെ കഥന രീതി. ഇതുവരെ കാണാത്ത വിനീത് ശ്രീനിവാസനെയാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം, ഈ സിനിമയിലെ മറ്റൊരു മുഖ്യകഥാപാത്രമാണ് മീനാക്ഷി. മുകുന്ദന്‍ ഉണ്ണിയുടെ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മീനാക്ഷി. കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയുടെ ക്രഷാണ് മീനാക്ഷി.

Advertisements

മുകുന്ദന്‍ ഉണ്ണിയുടെ സ്വഭാവത്തിന് പറ്റിയ ആള്‍ തന്നെയാണ് മീനാക്ഷിയെന്ന് അധികം വൈകാതെ തന്നെ പിടികിട്ടും. നന്മ നിറഞ്ഞ നായികമാരെ കണ്ട് ശീലിച്ചവര്‍ക്ക് വ്യത്യസ്തമ അനുഭവമാവുകയാണ് മീനാക്ഷി.

ALSO READ- ആളുകള്‍ ദേഷ്യവും വെറുപ്പും മുഖത്ത് കാണിക്കുമായിരുന്നു; തലയ്ക്ക് അടിക്കുമെന്ന് പറഞ്ഞവരുണ്ട്; അഭിനയം സമ്മാനിച്ചത് ഇതൊക്കെ എന്ന് നടി പ്രിയ മേനോന്‍

വിവാഹശേഷം ജോലിക്ക് പോകാതെ ട്രിപ്പടിച്ച് നടക്കാനും വീട്ടില്‍ ചില്‍ ചെയ്തിരിക്കാനുമാണ് മീനാക്ഷിക്ക് ഇഷ്ടം. മുകുന്ദന്‍ ഉണ്ണിയുടെ നീക്കങ്ങളെ മുന്‍കൂട്ടി കാണുന്ന മീനാക്ഷി ചിരിപടര്‍ത്തുന്നുമുണ്ട്.

അതേസമയം, മുകുന്ദന്‍ ഉണ്ണിയുടെ മുന്‍ കാമുകി ജ്യോതിയാകട്ടെ ഇതിന് നേര്‍വിപരീതമാണ്. കര്‍മയില്‍ വിശ്വസിക്കുന്ന നേര്‍വഴിയെ കുറിച്ച മാത്രം ചിന്തിക്കുന്ന വക്കീലാണ് ജ്യോതി. ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ മീനാക്ഷിയും ജ്യോതിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ കര്‍മയെ പറ്റിയും സംസാരിക്കുന്നുണ്ട്.

ALSO READ- സിനിമയില്‍ അവസരം കുറഞ്ഞാല്‍ മോഡലിംഗ് അല്ല, പണം ഉണ്ടാക്കാന്‍ വീഡിയോ കോളുമായി പ്രിയതാരം കിരണ്‍; അമ്പരപ്പില്‍ ആരാധകര്‍

മീനാക്ഷിയായി എത്തിയത് ആര്‍ഷ ചാന്ദ്നി ബൈജുവാണ്. 18ാം പടിയിലെ ദേവിയായും കരിക്കിന്റെ ആവറേജ് അമ്പിളിയിലെ നായിക കഥാപാത്രവും ശ്രദ്ധ നേടിയ താരമാണ് ആര്‍ഷ.

Advertisement