ഡ്രൈവിങില്‍ പുലിയാണ് ; അച്ഛന്‍ വാങ്ങി തന്ന മിനി കൂപ്പറില്‍ ഉദ്ഘാടനത്തിന് എത്തി മീനാക്ഷി ദിലീപ്‌

1787

താരപുത്രി മീനാക്ഷി ദിലീപിന് ആരാധകർ ഏറെയാണ്. ഇതുവരെ സിനിമയിൽ എത്തിയില്ലെങ്കിൽ പോലും ആ താരത്തിന്റെ പുറത്തുവരുന്ന വിശേഷം പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്. വല്ലപ്പോഴും മാത്രമേ ക്യാമറയ്ക്ക് മുന്നിൽ മീനാക്ഷി എത്താറുള്ളു. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും നടിയും ആയ നമിതയുടെ ഏറ്റവും പുതിയ സംരംഭമായ പെപ്പ്രിക ഓൺലൈൻ മെൻസ് ക്ലോത്തിങ് സ്റ്റോറിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ് .

Advertisements

മീനാക്ഷിക്കൊപ്പം സുഹൃത്ത് ഖദീജയും ഒപ്പം ഉണ്ടായിരുന്നു. ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണിൽ സിപിംൾ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്.

അതേസമയം നമിത സമ്മർ ടൗൺ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മീനാക്ഷി എത്തിയിരുന്നു. അതേസമയം ചടങ്ങിൽ പങ്കെടുക്കാൻ അച്ഛൻ ദിലീപ് സമ്മാനമായി നൽകിയ മിനി കൂപ്പറിലാണ് മീനാക്ഷി എത്തിയത്. ഡ്രൈവിങിൽ കമ്പമുള്ള മീനാക്ഷി സ്വയം കാറോടിച്ച് പോവുകയായിരുന്നു. മീനാക്ഷി ഡ്രൈവിങിൽ പുലിയാണെന്ന കാര്യം ദിലീപിന്റെ സഹോദരൻ അനൂപ് മുമ്പ് പറഞ്ഞിട്ടുണ്ട്.

അതേസമയം ലീപിനെയും മഞ്ജുവാര്യരെയും പോലെ തന്നെ ആരാധകർ ഒത്തിരിയാണ് ഇവരുടെ മകൾ മീനാക്ഷിക്കും. ഈ അടുത്താണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തു സോഷ്യൽ മീഡിയയിൽ സജീവമായത്.

തന്റെ കിടിലൻ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആരാധകർക്കിടെ ഈ താരപുത്രി എത്താറുണ്ട്. ആരാധകർ ഇരുകൈയ്യോടെയാണ് പോസ്റ്റുകളെല്ലാം സ്വീകരിക്കുന്നത്.

Advertisement